ഇന്ത്യക്കാർ സ്വന്തമാക്കിയ 10 ലോക റെക്കോർഡുകൾ

ഇന്ത്യ എന്ന മഹാരാജ്യം വളരെ ഏറെ വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ലോകത്തിൽ വൈദ്യം, ശാസ്ത്രം, കല, കായികം, തുടങ്ങി എല്ലാ രംഗത്തും ഇന്ത്യക്കാരുടെ സ്വാധീനം ഏറെയാണ്. എന്ന് നാം ഇവിടെ പരിചയപ്പെടുന്നത് ഇന്ത്യക്കാർ സ്വന്തമാക്കിയ വെത്യസ്തമായ 10 ഗിന്നസ് വേൾഡ് റെക്കോർഡുകളാണ്. ഇതിൽ ഒന്നമതായുള്ളതു ലോകത്തിലെ തന്നെ ഏറ്റവും ഉയരം കുറഞ്ഞസ്ത്രീ എന്ന റെക്കോർഡാണ്. ഇതു സ്വന്തമാക്കിയത് നാഗ്പൂർ സ്വദേശിയായ ജ്യോതി എന്ന ഇരുപത്തിമൂന്നുകാരിയാണ്. 61.95 സെന്റീമീറ്ററാണ് ജ്യോതിയുടെ ഉയരം.

അടുത്തതായി ഉള്ളത് ലോകത്തിലെ ഏറ്റവും വലിയ തലപ്പാവ് ധരിക്കുന്ന ആൾ എന്ന പേരിൽ ലോകറെക്കോർഡ് സ്വന്തമാക്കിയ അവതാർ സിങ് എന്ന പഞ്ചാബ് കാരണാണ്.645 മീറ്റർ നീളവും 45 കിലോഗ്രാം ഭാരവുമാണ് ഇദ്ദേഹത്തിന്റെ തലപ്പാവിനുള്ളത്. ഹ്യൂമൻ കംപ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയാണ് മറ്റോരു വേൾഡ് റെക്കോർഡ് ജേതാവ്. സംഗീർണമായ ഗണിതങ്ങൾ നിമിഷ നേരങ്ങൾ കൊണ്ട് മനകണക്കിലൂടെ ഉത്തരം കാണുന്നതിലൂടെ ആണ് ഇവർ ഗിന്നസ് റെക്കോർഡ് ഉടമയായതു. ഇതിൽ ആശ്‌ചര്യപ്പെടുത്തുന്ന ഒരു കാര്യം എന്തെന്നാൽ ദരിദ്ര കുടുംബത്തിൽ ജനിച്ച ഇവർക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലായിരുന്നു എന്നതാണ്.

2012 സെപ്റ്റബറിൽ ലോകത്തിലെ ഏറ്റവും വലിയ ചപ്പാത്തി ഉണ്ടാക്കി ഒരു റെക്കോർഡ് ചാം നഗർ എന്ന സ്ഥലത്തു നേടിയിരുന്നു. ഒരു മഹോത്സവത്തോട് അനുബന്ധിച്ചു ആയിരുന്നു 145 കിലോയോളം ഭാരമുള്ള ഈ ചപ്പാത്തി ഉണ്ടാക്കിയത്. അടുത്ത് ഏറ്റവുംകൂടുതൽ ദൈർഖ്യമേറിയ സിംഗിൾ ഡാൻസ് മാരത്തൺ നടത്തി റെക്കോർഡിട്ട ഡാൻസർ ഹേമലതയാണ്. കേരളം സംഗീത സർവകലാശാലയിൽ 123 മണിക്കൂറും 15 മിനിട്ടുംതുടർച്ചയായി നൃത്തം ചെയ്തുകൊണ്ടായിരുന്നു ഹേമലത ഈ റെക്കോർഡ് സ്വന്തമാക്കിയത്.

അടുത്തതായി ഉള്ളത് ഏറ്റവും കൂടുതൽ ആളുകൾ ഒന്നിച്ച യോഗയായിരുന്നു. 2015 ജൂൺ 23 നു 35985 ആളുകൾ ഒന്നിച്ചായിരുന്നു ഈ യോഗ നടന്നത്. കാറിനു കീഴിലൂടെയുള്ള സ്‌കേർട്ടിങ് പ്രകടനത്തിലൂടെ റെക്കോർഡിട്ട ദേവിശ്രീ പ്രശാന്ത് എന്ന കൊച്ചുമിടിക്കാണ് അടുത്തതു 115.60 മീറ്റർ ദൂരമാണ് കറുകൾക്കടിയിലൂടെ ഈ കുട്ടി സ്‌കേർട്ടിങ് നടത്തിയത്. ലോകത്തിലെ ഏറ്റവും വലിപ്പുമുള്ള മീശയുള്ള ജയ്‌പൂർ സ്വദേശിയായ റാം സിങ് ചൗഹാൻ ആണ് അടുത്താതെയുള്ളതു. 14 അടി നീളമുള്ള മീശയാണ് ഇദ്ദേഹത്തിനുള്ളത്. 32 കൊല്ലം കൊണ്ട് ഇദ്ദേഹം മീശ വളർത്തുകയാണ്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ ചുവടെയുള്ള വിഡിയോ കണ്ടു മനസിലാക്കാം.

Leave a Reply