അറയ്ക്കല്‍ ജോയി മരിച്ചതെങ്ങനെ?

അറക്കൽ ജോയി എന്ന ബിസിനസുകാരന്റെ അപ്രതീക്ഷ വിയോഗത്തിൽ ഞെട്ടൽ മാറാതെ അദ്ദേഹത്തിന്റെ കുടുംബവും നാട്ടുകാരും. വയനാട്ടിലെ കർഷക കുടുംബത്തിൽ ജനിച്ച ഇദ്ദേഹം പ്രവാസ ലോകത്ത് കണക്കില്ലാത്ത സ്വത്തു തന്റെ കഴിവ് കൊണ്ട് മാത്രം സ്വന്തമാക്കി. ക്രൂഡോയിൽ വ്യാപാരത്തിൽ ഏർപെട്ടതോടെ എങ്ങും അറിയപ്പെടുന്ന ബിസിനസുകാരനായി അറക്കൽ ജോയി. സ്വന്തമായി കപ്പൽ വാങ്ങി വ്യാപാരം ആരംഭിച്ചതോടുകൂടി നാട്ടുകാരുടെ കപ്പൽ ജോയി ഏട്ടനായി മാറി ഇദ്ദേഹം. പിറന്ന നാടിന്റെ എല്ലാ അവസ്ഥയിലും ഒപ്പം നിന്ന് കൊണ്ട് ജീവ കാരുണ്യ പ്രവർത്തനത്തിൽ സജീവമായിരുന്നു ജോയി.

എന്നാൽ ഇദ്ദേഹത്തിന്റെ വേർപാട് എന്നും എല്ലാവരെയും വിഷമത്തിലാക്കി. ഗൾഫിൽ മലയാളി അടക്കമുള്ള പ്രവാസികളുടെയും ബിസിനസുകാരുടെയും ജീവിതം അതീവ ദുഃഖത്തിലാഴ്ത്തി. പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ അറക്കൽ ജോയിയുടെ മരണ വാർത്ത 23 ആം തീയതി രാവിലെയാണ് പുറത്തു വന്നത്. ചെറുപ്പത്തിൽ തന്നെ പ്രവാസലോകത്തേക്ക് ജോലിക്കായി പോയ ജോയി വയനാട്ടിലെ കുടിയേറ്റ കർഷക കുടുംബത്തിലാണ് ജനിച്ചത്. കുറച്ചു കാലങ്ങൾക്കുള്ളിൽ തന്നെ വലിയ ബിസിനസ്സ് കെട്ടി പടുക്കുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഹൃദയാഘാദമാണ് അദ്ദേഹത്തിന്റ മരണ കാരണമായി പുറത്തു വന്നത്.

അദ്ദേഹത്തിന്റെ മരണത്തിന്റെ തലേ ദിവസമാണ് ക്രൂഡോയിൽ വില ഏറ്റവും കുറഞ്ഞു മൈനസിലേക്ക് എത്തിയത്. ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞതോടെ വലിയ സമ്മർദമാണ് ഓഹരി വിപണി നേരിട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമായിരുന്നു ആ ദിവസങ്ങളിൽ കണ്ടത്. അമേരിക്കൻ വിപണിയിൽ ക്രൂഡോയിൽ വില പൂജ്യത്തിലും താഴെ. കോവിഡ് മഹാമാരി കാരണമാണ് എണ്ണ വിലയിൽ ഇത്രയും മാറ്റം വന്നത്. എണ്ണ സംഭരണം കൂടുതലായതോടെയും എണ്ണ ഉത്പാദനം നിലക്കാതെ ആയതും കൊണ്ടാണ് എണ്ണ വില ഇത്രയും തകർച്ചയിലെത്താൻ കാരണമായത്. മൈനസ് 37.63 ഡോളറിലേക്കാണ് എണ്ണ വില എത്തിയത്. ക്രൂഡോയിൽ വ്യാപാരിയായ ഇദ്ദേഹത്തിന് ഈ പ്രതിസന്ധി താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ജോയിയെ മാനസികമായി തളർത്തിയ ഈ വാർത്തയാകാം അദ്ദേഹത്തിന്റെ മരണത്തിനു കാരണമായതെന്ന് സുഹൃത്തുക്കളും അഭിപ്രായപ്പെടുന്നു. 45000 സ്കൊയർ ഫീറ്റിലുള്ള തന്റെ കൊട്ടാരം ബാക്കിയാക്കി അറക്കൽ ജോയി എന്ന ബിസിനസുകാരൻ മറയുമ്പോൾ ബാക്കിയാകുന്നത് ദുരൂഹതകളും ആശങ്കകളുമാണ്. ഇദ്ദേഹത്തിന്റെ വേർപാട് എല്ലാ പ്രവാസികളെയും വിഷമത്തിലാക്കി എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. വയനാട്ടിലെ മാനന്തവാടി വന്നിയോട് സ്വദേശിയാണ് അറക്കൽ ജോയി എന്ന പ്രമുഖ വ്യാപാരി. അരുൺ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ആയി പ്രവർത്തിച്ചു വരുന്ന ജോയി ഒട്ടനവധി കമ്പനികളിൽ ഡിറക്ടറും മാനേജിങ് പാർട്ണറുമാണ്.

ഭാര്യ സെലിനും മക്കൾ അരുണും ആഷ്ലിയും. കേരത്തിലെ അദ്ദേഹത്തിന്റെ വീട് സംസ്ഥാനത്തിലെ തന്നെ ഏറ്റവും വലിയ വീടുകളിൽ ഒന്ന് തന്നെയാണ്. യൂ എ ഇ കേന്ദ്രീകരിച്ചു ക്രൂഡോയിൽ വ്യാപാരം നടത്തുന്ന ജോയി ഈ അടുത്തായിട്ടാണ് നാട്ടിൽ വന്നു മടങ്ങിയത്. ജോയിയുടെ രണ്ട് മക്കളും ഇൻഗ്ലണ്ടിലാണ് വിദ്യാഭ്യാസം നേടുന്നത്. പാവപ്പെട്ടവർക്കായി ഒത്തിരി ആനുകൂല്യങ്ങൾ ഇവർ ചെയ്യുന്നുണ്ട്. ഈ അടുത്തായി സമൂഹ വിവാഹങ്ങൾ പോലും ഇവർ ഏറ്റെടുത്തു നല്ല രീതിയിൽ നടത്തി കൊടുത്തു. അങ്ങനെ ഒത്തിരി കാര്യങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉടനീളം നടന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൂടുതൽ വിശേഷണങ്ങൾക്കായി ചുവടെയുള്ള വീഡിയോ കണ്ടു നോക്കൂ.


Video Courtesy : News in Depth

Leave a Reply