ഇളയ ദളപതി വിജയിയുടെ ആര്‍ക്കും അറിയാത്ത കഥകള്‍

തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ വിജയിനെ അറിയാത്തവരായി ആരും തന്നെ കാണില്ല. ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ മാരുടെ പട്ടികയിൽ ഉൾപ്പെടുന്ന ഒരു നടനാണ് വിജയ്. ഇദ്ദേഹം ജനിച്ചത് 1974 ജൂൺ 22 നു ചെന്നൈയിലാണ് ജനനം. അച്ഛൻ എസ് എ ചന്ദ്രശേഖരൻ സിനിമ സവിദയാകാനും നിർമ്മാതാവുമാണ്. ‘അമ്മ ശോഭ പിന്നണി ഗായികയും കർണ്ണാടക സംഗീതത്തിലെ ഗായികയുമാണ്. വിജയും നല്ല ഒരു ഗായകനാണ്. ചെറിയ വയസ്സുമുതൽ തന്നെ വിജയ് എല്ലാവരോടും നല്ല രീതിയിൽ സംസാരിക്കുന്ന ഒരു കുട്ടി ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നൊരു സംഭവം അദ്ദേഹത്തിന്റെ മനസിനെ ഇന്നും മുറിവേൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. വേറൊന്നുമല്ല തന്റെ സഹോദരിയുടെ വേർപാട് അത് മറക്കാൻ ഇന്നും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

രണ്ടു വയസുള്ള അനിയത്തിയുടെ പേര് വിദ്യ എന്നായിരുന്നു. എല്ലാവരോടും അങ്ങോട്ട് കയറി സംസാരിക്കുന്ന വിജയ് എന്നാൽ തന്റെ സഹോദരിയുടെ മരണ ശേഷം ആ പാഷൻ നിലനിർത്തുവാൻ വിജയ് എന്ന സൂപ്പർ സ്റ്റാറിന് കഴിഞ്ഞില്ല. പക്ഷെ അദ്ദേഹത്തിന്റെ മിക്കവാറുമുള്ള എല്ലാ ഫിലിമുകളിലും ഒരു അനിയത്തി അദ്ദേഹത്തിന് ഉണ്ടാകും. അത് എന്ത് കൊണ്ട് എന്നാൽ രണ്ടു വയസിൽ പൊലിഞ്ഞുപോയ തന്റെ അനുജത്തിയുടെ ഓർമ്മക്കായിട്ടാണ്. വിജയ് രണ്ട് സ്കൂളുകളിലും ഒരു കോളേജിലുമായിട്ടാണ് തന്റെ വിദ്യാഭ്യാസം പൂർത്തിയാകുന്നത്. കൗതുക കരമായ മറ്റൊരു കാര്യം വിജയിയുടെ സഹപാടികളായിരുന്നു നടനായ സൂര്യയും ഇളയരാജയുടെ മകനും സംഗീത സംവിദായകനുമായ യൂഎൻ ശങ്കർ രാജ എന്നിവർ.

വിജയിയുടെ സിനിമയിലേക്കുള്ള കടന്നു വരവ് വളരെ എളുപ്പമായിരുന്നു. അതിനു കാരണം അദ്ദേഹത്തിന്റെ അച്ഛൻ നല്ല പ്രമുഖനായ സവിദായകരിൽ ഒരാളായത് കൊണ്ടു തന്നെ ആയിരുന്നു. അത് മാത്രമല്ല സമ്പന്നമായ കുടുംബമായിരുന്നു വിജയ് എന്ന സൂപ്പർസ്റ്റാറിന്റെത്. അങ്ങനെ 1984 ൽ എസ് എ ചന്ദ്രശേഖരനായ വിജയിയുടെ അച്ഛൻ സംവിദാനം ചെയ്ത വിട്രി എന്ന സിനിമയിൽ അദ്ദേഹം ബാലതാരമായി അഭിനയിച്ചു. അതിനു ശേഷം 1988 വരെ ബാലതാരം അല്ലെങ്കിൽ കൗമാര താരം എന്ന സ്ഥാനത്തിൽ അദ്ദേഹം സിനിമയിൽ നിലയുറപ്പിച്ചു. എന്നാൽ തന്നെയും അദ്ദേഹത്തിന്റ അച്ഛൻ സംവിദാനം ചെയ്ത സിനിമയിലായിരുന്നു അദ്ദേഹം അഭിനയിച്ചിരുന്നത്. 1992 കൗമാരം പിന്നിട്ടു കൊണ്ട് നായക വേഷങ്ങൾ ചെയ്തു തുടങ്ങി. 1984 ലെ വിട്രി എന്ന അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതൽ 1995 ലെ ദേവ വരെ തുടർച്ചയായി സംവിദാനം ചെയ്തത് അച്ഛൻ എസ് എ ചന്ദ്ര ശേഖരൻ ആയിരുന്നു. എന്നാൽ 1995 ൽ രാജാവിൻ പർവ്വേ എന്ന സിനിമയാണ് അച്ഛൻ സംവിദാനം ചെയ്യാത്ത ആദ്യ വിജയിയുടെ സിനിമ.

ജാനകി സൗന്ദർ ആയിരുന്നു ആ ചിത്രത്തിന്റെ സംവിദായകൻ. ഈ ചിത്രം വലിയ വിജയമായതോടെ അദ്ദേഹത്തിന് നല്ലൊരു ഇമേജ് കിട്ടി. അതായത് പ്രണയ നായകൻ എന്ന ഇമേജായിരുന്നു അദ്ദേഹത്തിന് സ്വന്തമായത്. അത് കൊണ്ടുതന്നെ പിന്നീടുള്ള ദിവസങ്ങളിൽ കുറേയധികം സിനിമകൾ അദ്ദേഹത്തെ തേടി എത്തി. അതിനു ശേഷം കരിയറിൽ ഒരു മാറ്റം സംഭവിച്ചത് 1996 ൽ പുറത്തിറങ്ങിയ പൂവേ നിനക്കാകെ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഈ സിനിമയിൽ അദ്ദേഹത്തിന് വന്ന മാറ്റം അദ്ദേഹത്തിന്റെ കരിയറിൽ ഏറ്റവും കൂടുതൽ കല്ലെക്ടറ് ചെയ്ത പടമായിരുന്നു അത്. ഒരു റൊമാന്റിക് നായകൻ എന്ന ഇമേജിൽ അദ്ദേഹത്തെ ജനപ്രിയമാക്കിയ സിനിമ ആയിരുന്നു അത്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും പൂവേ ഉനക്കാകെ എന്ന പടം അദ്ദേഹത്തിന് പ്രണയം സമ്മാനിച്ചു. വിജയ് എന്ന ഇളയ ദളപതിയെ കുറിച്ചുള്ള കൂടുതൽ വിശദമായി അറിയുവാൻ ന്യൂസ് ഇൻ ഡെപ്ത് എന്ന യൂട്യൂബ് ചാനൽ തയ്യാറാക്കിയ വീഡിയോ കണ്ടു നോക്കൂ.


Courtesy : News in Depth

Leave a Reply