15 ലക്ഷം ബലൂണുകൾ ഒരുമിച്ച് പറത്തി വിട്ടപ്പോൾ ഉണ്ടായ ദുരന്തം

ലോകത്തെ നടുക്കിയ വേൾഡ് റെക്കോർഡ് ദുരന്തത്തെ പറ്റി അറിഞ്ഞാലോ. 1986 സെപ്റ്റംബർ 27ന് അമേരിക്കയിലെ ക്ളിവ്ലൻഡ് എന്ന നഗരത്തിലാണ് ഈ വലിയതോതിലുള്ള ബലൂൺ ഫെസ്റ്റിവൽ അരങ്ങേറിയത്. യുണൈറ്റഡ് വേ എന്നൊരു ചാരിറ്റി ഓർഗനൈസേഷന്റെ പാവങ്ങൾക്ക് വേണ്ടി പണം സ്വീകരിക്കുവാനും വേൾഡ് റെക്കോർഡിൽ ഇടം നേടുവാനും വേണ്ടിയുള്ള ശ്രമമായിരുന്നു. ഏറ്റവും കൂടുതൽ ബലൂണുകൾ ഒരുമിച്ച് ആകാശത്തേക്ക് പറത്തിടുക എന്നൊരു വേൾഡ് റെക്കോർഡിനു വേണ്ടിയായിരുന്നു. ഡിസ്നിലാൻഡ് അവരുടെ മുപ്പതാം വാർഷികത്തിന് 10,00000 ബലൂണുകൾ പറത്തിവിട്ടതായിരുന്നു അതിനു മുൻപുള്ള വേൾഡ് റെക്കോർഡ്.

ആറുമാസത്തെ തയ്യാറെടുപ്പുകൾ വേണ്ടിവന്ന ഈ ബലൂൺ ഫെസ്റ്റിന് നഗരത്തിലെ മധ്യത്തിൽ തന്നെ വളരെ ഉയരത്തിൽ ആയി വലിയ വലകൾ വലിച്ചു കെട്ടുകയുണ്ടായി. അന്ന് രാവിലെ മുതൽ 2500 വോളണ്ടിയർമാർ ബലൂണുകളിൽ ഹീലിയം നിറയ്ക്കാൻ തുടങ്ങിയിരുന്നു. 20 ലക്ഷം ബലൂണുകൾ നിറയ്ക്കാൻ ആയിരുന്നു പദ്ധതി. ഉച്ചകഴിഞ്ഞതോടുകൂടി കാലാവസ്ഥവ്യതിയാനത്തോടനുബന്ധിച്ച് 20 ലക്ഷം ബലൂണെന്നത് 15 ലക്ഷമാക്കി മാട്ടേണ്ടി വന്നു. അങ്ങനെ 15 ലക്ഷം ബലൂണുകൾ ഉച്ചയായതോടുകൂടി വളരെ മനോഹരമായ ഒരു കാഴ്ച സമ്മാനിച്ചുകൊണ്ട് പറത്തിവിട്ടു.

പക്ഷേ ആ മനോഹരമായ കാഴ്ച്ച അധികനേരം നീണ്ടുനിന്നില്ല ശക്തമായ മഴയും കാറ്റും വന്നതോടുകൂടി ഹീലിയത്തിൻറെ അളവ് കുറഞ്ഞ ഇവയെല്ലാം താഴേക്കുവരുന്നതിന് പകരം ഹീലിയം പോകുന്നതിനു മുമ്പ് തന്നെ ഈ ബലൂണുകൾ എല്ലാം താഴേക്ക് വന്നു . അവ താഴെ നഗരവീഥികളിലൂടെ പറന്നു നടക്കാൻ തുടങ്ങി. ഇത് ഒരുപാട് പ്രശ്നങ്ങളിലാണ് ചെന്നവസാനിച്ചത്. ഈ ബലൂൺ കാരണം ഒരുപാട് വാഹനാപകടങ്ങളുണ്ടായി. അതിനുശേഷം ഈ ബലൂൺ പറന്ന് ചെന്നത് ഒരു എയർപോർട്ടിലേക്ക് ആയിരിന്നു. ഇതുകാരണം അവിടത്തെ റൺവേ അടക്കേണ്ടി വന്നു. എന്നിട്ട് അവിടെയുള്ളൊരു കുതിര പന്തിയിലെത്തുകയും അവിടെ ഉണ്ടായിരുന്ന വിലപിടിപ്പുള്ള അറേബ്യൻ കുതിര ബലൂണുകൾ കണ്ടു പേടിച്ചോടി അപകടമുണ്ടായി.

കടലിൽ പോയ കാണാതായ മൽസ്യ തൊഴിലാളികളെ അന്വേഷിക്കുകയായിരുന്ന പോസ്ടഗാർഡുകൾക് തടസ്സമുണ്ടായി മൂന്നു ദിവസത്തിനു ശേഷം അഴുകിയ മൃതദേഹങ്ങളാണ് കിട്ടിയത്. മൽസ്യ തൊഴിലാളിയുടെ ഭാര്യമാരും, കുതിരയുടെ യജമാനനും ഇവർക്കെതിരെ നാശനഷ്ടത്തിന് കേസ് കൊടുക്കയും അത് കൂടാതെ ഇവർക്കെതിരെ മാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശനം ഉയർന്നു. ഒപ്പം മറ്റൊരു പ്രശ്‌നമായി തിരിച്ചു വീണ പ്ലാസ്റ്റിക് ബലൂണുകളുടെ മലിനീകരണവും. ഇത്രൊയൊക്കെ നടന്നാലും ഏറ്റവും കൂടുതൽ ബലൂൺ പറത്തിയതിന്റെ വേൾഡ് റെക്കോർഡ് ഇവർക്ക് ലഭിച്ചു. ഇന്നും അതാർക്കും മറികടക്കാൻ സാധിച്ചിട്ടില്ല.

Leave a Reply