രാജ്യങ്ങളും അവിടുള്ള വാഹന നിർമ്മാണ കമ്പനികളും

വിവിത രാജ്യങ്ങളും അവിടത്തെ വാഹന നിർമാണ കമ്പനികളയും പറ്റിയറിയാം. ഓരോ രാജ്യത്തെ വാഹനങ്ങൾക്കും അവരുടേതായ പ്രത്യേകതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ജർമനി : ലോകത്തിലെ ഏറ്റവും വലിയ വാഹന ഉപഭോക്താക്കളിൽ നാലാം സ്ഥാനമാണ് ജര്മനിയ്ക് ഉള്ളത്. മെർസിഡസ് ബെൻസ് എന്ന ആഡംബര വാഹനം അവരുടെ അധീനതയിലുള്ളതാണ്. 2018 ലെ കണക്കുകൾ പ്രകാരം 2 .3 മില്യൺ കാറുകളാണ് ബെൻസ് ഇതുവരെ ലോകമെമ്പാടും വിറ്റഴിച്ചിരിക്കുന്നത്. ബി എം ഡബിൾയു : ബെറിസ്കി മോട്ടോറെൻ വെർകെ എ സി എന്ന ബി എം ഡബിൾയു 1960 എയർക്രാഫ്റ്റ് രൂപകൽപ്പന ചെയ്തായിരുന്നു തുടക്കം.

പ്രീമിയർ കാറുകൾ , സ്പോർട്സ് കാറുകൾ ,ഫോർമുല 1 , കോംപാക്ട് എസ് യു വി , മോട്ടോർ ബൈക്ക് തുടങ്ങിയവ എല്ലാം തന്നെ ബി എം ഡബിൾ യൂക്ക് സ്വന്തമാണ്. റോൾസ് റോയ്സിന്റെ മാതൃ സ്ഥപനം കൂടിയാണ് ബി എം ഡബിൾയു.ഇവ എല്ലാം തന്നെ ജനമനസ്സിൽ ഇടംനേടിയ വളരെ മനോഹരമായ ആഡംബര കാറുകളാണ്. ഔഡി: നാലുറിങ്ങുകളുള്ള ലോഗോയുമായി ജനപ്രീതി നേടിയ ഇതിന്റെ ഓരോ ലോഗോയും ഓരോ കമ്പനിയെ സൂചിപ്പിക്കുന്നു.ഇതിന്റെ മാതൃ സ്ഥാപനം ഫോക്സ്വാഗൻ ആണ്. പോർഷേ : വളരെ വലിയ പെർഫോമൻസ് ഉള്ള പടക്കുതിര എന്ന് തന്നെ വിശേഷിപ്പിക്കാം. ഏറ്റവും മികച്ച കാറുകളിൽ എന്നും മുൻ നിരയിൽ തന്നെ പോർഷെയ്ക്‌ സ്ഥാനമുണ്ടാകും.

1939 ആണ് പോർഷെ സ്വന്തം പേരിൽ വണ്ടിയിറക്കുന്നത് അതും വോക്സ് വാഗൺ ന്റെ ഘടകങ്ങൾ ഉപയോഗിച്ചാണ്. വോക്‌സ് വാഗൺ : കുറഞ്ഞ ചിലവിൽ ആഡംബരവും ക്വാളിറ്റിയും പവറും എല്ലാം ഒത്തിണണക്കിയതാണിവ. ഓപ്പൽ : 1862 വിൽ തയ്യൽ മെഷിന്റെ രൂപകല്പനയോടു കൂടിയായിരുന്നു തുടക്കം.പിന്നീട് സൈക്കിൾ നിര്മാണത്തിലേക്കും വാഹന നിര്മാണത്തിലേക്കും കമ്പനി മുന്നോട്ട് നീങ്ങി. ഇറ്റലിയിലെ കാറുകളെ പറ്റി നോക്കാം വാഹനം നിർമിക്കുന്നതിന് ലോകത്തിലെ 19താം സ്ഥാനമാണ് ഇറ്റലിക്ക്. ലംബോർഗിനി , ഫെറാറി , മെസറാട്ടി, പഗ്ഗാനി , ആൽഫാ റോമിയോ , ഫിയറ്റ് എന്നിവയൊക്കെ ഇറ്റലിക്ക് ഒരു കിരീടമായി ലോകത്തിലെ തന്നെ മികച്ച ആഡംബര കാറുകളുടെ കൂട്ടത്തിൽ ഉള്ളവയാണ്.

ഓരോ കാറിനെ പലപല പ്രത്യേകതകളോട് കൂടിയാണ് നിർമിച്ചിരിക്കുന്നത്. സ്പോർട്സ് കാറുകളുടെ വീട് എന്ന വിശേഷണവും ഇറ്റലിക്ക് സ്വന്തമാണ്. യു എസ് : ഫോർഡ്, ടെസ്‌ല, ഡോഡ്‌ജ്‌ ,ഷെവർലെ , ഹെന്നീസെയ് ,ജനറൽ മോട്ടേഴ്സ് ,ജീപ്പ് ,കാഡിലാക് എന്ന ആഡംബരവും ജനപ്രിയവുമായ വാഹനങ്ങളോക്കെയും യു എസ് സമ്മാനിച്ചതാണ്. വാഹന നിര്മാണത്തിലുമെല്ലാം തന്നെ യു എസ് എന്നും മുന്നിലാണ്. സ്പോർട്സ് കാറാകട്ടെ ആഡംബര കാറാകട്ടെ ഏതുമാകട്ടെ യു എസ്സിന്റെ കാര്യങ്ങൾ പതിഞ്ഞിട്ടുവെങ്കിൽ അതിനെ മറികടക്കാൻ വളരെ പ്രയാസമേറിയ ഒരു കാര്യാമാണ് നൈജീരിയ : നൈജീരിയയുടെ വാഹന നിർമാണത്തെ പറ്റിയറിയുന്നവർ ചുരുക്കമായിരിക്കും. വാഹന നിർമാണത്തിലും മറ്റും നൈജീരിയയും ഒട്ടും പിന്നിലല്ല.

ഇന്നൊസോൺ ആണ് നൈജീരിയയിലെ ഏക തദ്ദേശീയ വാഹന നിർമാണ കമ്പനി. ആഫ്രിക്കയുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ് ഇന്നൊസൺ . കാറുകൾ കൂടാതെ ഒട്ടേറെ ബസുകളും ഇന്നൊസൺ നിർമിച്ചു നൽകുന്നുണ്ട്. മാത്രവുമല്ല ആദ്യത്തെ കമ്പനിയുമാണിത്. റഷ്യ : ലാട, ഓറസ് എന്നിവയാണ് റഷ്യൻ ആഡംബര കാറുകൾ. സുരക്ഷാ സംവിധാനങ്ങളിലും ആഡംബരത്തിലും പുലിയായ ഓറസ് ആണ് ഇപ്പോഴത്തെ റഷ്യൻ പ്രസിഡന്റിന്റെ കാർ. സ്വീഡൻ : വോൾവോ,സ്‌കാനിയ, എന്നിവയാണ് സ്വീഡൻ സമ്മാനിച്ച വാഹനങ്ങൾ. വോൾവോയുടെ എഞ്ചിനീയർ ആയ നിൽസ് ബോക്കലിന് ആണ് ആദ്യമായി സീറ്റ് ബെൽറ്റ് അവതരിപ്പിച്ചത് . വാഹന നിർമാണ കമ്പനികളെ കുറിച്ചു കൂടുതലറിയാൻ താഴെ കൊടുതിരിക്കുന്നക്കുന്ന ലിങ്ക് സന്ദർശിക്കുക.

Leave a Reply