ലോകത്തെ ഏറ്റവും അപകടകാരികളായ വളർത്തു മൃഗങ്ങൾ

വളർത്തു മൃഗങ്ങളെ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളെല്ലാവരും. എന്നാൽ ലോകത്തിലെ ഏറ്റവും അപകടകാരികളായ വളർത്തുമൃഗങ്ങളെ പറ്റി അറിഞ്ഞാലോ? പല രാജ്യങ്ങളും നിരോധിച്ച വളർത്തുമൃഗങ്ങൾ ആണ് ഇവയെല്ലാം. അപ്പോൾ തന്നെ എത്രത്തോളം അപകടകാരികൾ ആണെന്ന് മനസ്സിലാക്കാമല്ലോ.കൂടാതെ മറ്റു ചില രാജ്യങ്ങളിൽ ഒരുപാട് നിയന്ത്രണങ്ങളും ഇവയെ വളർത്തുന്നതിലുമെല്ലാം കൊണ്ടുവന്നിട്ടുണ്ട് . പലയിടങ്ങളിലായി നിരോധിച്ച നായ വർഗ്ഗങ്ങളെ പറ്റി അറിയാം. അതിലാദ്യത്തെയാണ് ബാൻ ഡോഗ് : അതിൻറെ പേര് പേരുപോലെ തന്നെ അതൊരു ബാൻ ഡോഗ് തന്നെയാണ്.

ആധുനിക ബാൻ ഡോഗ് ഒരു ശുദ്ധ ബ്രീഡ് അല്ല. അമേരിക്കൻ പിറ്റ് ബുൾ ടെറിയറുകളും വിവിധ മാസ്റ്റിഫുകളും ഉൾപ്പെടെ മറ്റു പല മിശ്രതങ്ങളാണ് ഇതിന്റെ സൃഷ്ടിക്കായി ഉപയോഗിച്ചത്.അറുപതുകളുടെ അവസാനത്തിൽ മൃഗ വൈദികനായ ജോൺ ബായാർഡ് സ്വിൻഫോർഡാണ് ഇവയെ ബ്രീഡ് ചെയ്തത് തുടങ്ങിയത്. മാസ്റ്റിഫിന്റെ വലിപ്പവും എ പി ബി ടി [അമേരിക്കൻ പിറ്റ് ബുൾ ടെറിയർ ] ടെ ഡ്രൈവ് ഉള്ള ഒരു നായയെ സൃഷ്ടിക്കുക എന്നുള്ളത് എന്ന ലക്ഷ്യത്തോടെയാണ് ഇവയെ ബ്രീഡ് ചെയ്തത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നായയായിരുന്നു ഇത്. ഇവയുടെ ഭാരം 36 മുതൽ 68 കിലോ വരെയാണ്.

പിറ്റ് ബില്ലിനെയും മാസ്റ്റിഫിനെയും ഉപയോഗിക്കാൻ നിയന്ത്രണം ഉള്ള സ്ഥലത്തു എല്ലാം തന്നെ ഇവയെയും നിരോധിച്ചിരിക്കുന്നു. അടുത്തത് നെപ്പോളിയൻ മാസ്റ്റിഫ്: ഇറ്റലിയിൽ നിന്നാണ് നിയോ എന്നറിയപ്പെടുന്ന ഇവകൾ വരുന്നത്. റോമൻ സൈന്യം യുദ്ധ നായ്ക്കൾ ആയിട്ടും ഇവയെ ഉപയോഗിച്ചിരുന്നു. ഇന്നവർ പൊതുവേ വീടിൻറെ സംരക്ഷകരാണ്. 90 കിലോഗ്രാം വരെ ഭാരം വരുന്ന ഇവരുടെ ചർമം അയഞ്ഞതും ചുളിവുകളുള്ളതുമായി ആണ് കാണാൻ സാധിക്കുന്നത്. സിംഗപ്പൂരിൽ ഇവയെ വളർത്തുന്നത് നിയമ വിരുദ്ധമായാണ് കണക്കാക്കപ്പെടുന്നത്.

മറ്റൊന്നാണ് ബോർബോൽ : ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഇവയെ കൊണ്ടുവരുന്നത്. അത്ലറ്റിക് ബുൾ മാസ്റ്റിഫിനോട് സാമ്യമുള്ള ഇവ ഫാം ഡോഗെന്നും അറിയപ്പെടുന്നുണ്ട്. വിവിധ സ്വദേശികളായ ആഫ്രിക്കൻ നായ്ക്കളിൽ നിന്നും കാവൽ നായ്ക്കളിൽ നിന്നും വളർത്തപ്പെട്ടവരാണ് ഇവർ. വജ്ര കമ്പനി ആയ ഡി ബിയേഴ്സ് അവരുടെ ഖനികളുടെ സംരക്ഷണത്തിനായി ബുൾ മാസ്റ്റിഫുകളെ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുവന്നു. ഇവ ബോർബോളിനിങ്ങൾക്ക് ഒട്ടനവധി സംഭാവന ചെയ്തിട്ടുണ്ട്. അടുത്താണ് ഡോഗോ അര്ജന്റീന : വംശനാശം സംഭവിച്ച കോർഡോബ ഫൈറ്റിംഗ് ഡോഗിൽ നിന്നുമാണ് ഉത്ഭവിപ്പിച്ചത്.

ഇതിനെ യുദ്ധത്തിന് വേണ്ടിയും ഉപയോഗിച്ചിരുന്നു. 100 പൗണ്ടിൽ താഴെ തൂക്കവും കടും വെളുത്തതുമായാ പിറ്റ് ബുള്ളിനോട് സാമ്യമുള്ളവയുമാണ്. കൃത്യമായ പരിശീലനം കിട്ടിയില്ലയെങ്കിൽ ഇവയുടെ സ്വഭാവം കൂടുതൽ മോശമാവും. കുറഞ്ഞത് 10 രാജ്യങ്ങളിലെങ്കിലും അര്ജന്റീന ഡോഗോയെ നിരോധിച്ചിരിക്കുകയാണ്. പ്രെസ കാനറിയോ : സ്പെയിനിൽ നിന്നുമുള്ള വലിയ പോരാട്ട നായയാണ് കനാരിയോ. സാധാരണയായി 50 കിലോഗ്രാം ഭാരമാണിവയ്ക്. ഈ നായ 33 വയസ്സുകാരനെ ആക്രമിച്ചു കൊലപ്പെടുത്തുകയുണ്ടായി. ഇതിനു ശേഷം ഈ നായ കുപ്രസിദ്ധി നേടുകയും ഇതിന്റെ യജമാനൻ 15 വർഷം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും പ്രസ കാനറിയോയെ വളർത്തുന്നത് കുറ്റകരമായി ആണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ബ്രസീലിയൻ മാസ്റ്റിഫ് : പന്നിയെയും ജഗ്ഗുറിനെയും വേട്ടയാടുന്നതിനായി വളർത്തുന്ന ഒരു വലിയ നായയാണ് ഫില എന്ന് മറ്റൊരുപേരിലറിയപ്പെടുന്ന ബ്രീലിയൻ മാസ്റ്റിഫ്. ഒളിച്ചോടിയ അടിമകളെ കണ്ടെത്തുന്നതിന് പോലുമിവയെ ഉപയോഗിച്ചിരുന്നു.മാസ്റ്റിഫ് ബുൾഡോഗ്, ബ്ലഡ് ഹോണ്ട് നായ്ക്കളുടെ വംശ പരമ്പരയാണ്. അപരിചിതരോടാണ് അക്രമാസക്തത കൂടുതൽ. യു കെ യിൽ ഇവയെ വളർത്തുന്നത് നിയമപരമായി തെറ്റായാണ് കണക്കാക്കിയിരിക്കുന്നത്. ടോസ ഇനു : 90 kg വരെ ഭാരമുള്ളവയാണിവ. ഇതൊരു പോരാട്ട നായയാണ്.

ഈ നയാ ഉൾപ്പെട്ടിട്ടുള്ള ഒരുപാട് മത്സരങ്ങൾ നടക്കുന്നുണ്ട്. ഇവ നിശബ്ദമായാകും പോരാടുക. ഡെൻമാർക്ക്‌, മാൾട്ട , നോർവേ എന്നിവിടങ്ങളിൽ ഇവയെ വളർത്തുന്നത് നിയമപരമായി നിരോധിച്ചിട്ടുണ്ട്. മാസ്റ്റിഫ് , ബിൽഡർ എന്നിവയുടെ മിശ്രിതമായാണ് ഇവയെ കണക്കാക്ക പെടുന്നത്. പിറ്റ് ബുൾ : ബുൾഡോഗ്, ടെറിയർ എന്നിവയിൽ നിന്നും മറ്റുനായ്ക്കളോടു യുദ്ധം ചെയ്യുവാനായി ബ്രീഡ് ചെയ്തതാണിവയെ. നായ്ക്കളുടെ ആക്രമണം കാരണം മരിച്ചതിന്റെ റിപ്പോർട്ട് നോക്കിയാൽ കൂടുതൽ ഇവ കാരണമായാകും മരിച്ചതു. ഒരു ഫാമിലിഫ്രണ്ട്‌ലി ഡോഗ് ആയാണ് ഇതിനെ വളർത്തിയതെങ്കിലും 1980 മുതൽ ഇവ തെറ്റായ ശ്രദ്ധ ആകർഷിക്കുവാൻ തുടങ്ങി. മോശം പരിശീലനവും മറ്റും തന്നെയാകാം മനുഷ്യർക്കെതിരെ ഉള്ള ആക്രമണത്തിന് കാരണംമാക്കിയത്.

Leave a Reply