ഏറ്റവും കൂടുതൽ നഷ്ട്ടം വിതച്ച ഡ്രൈവർമാരുടെ അശ്രദ്ധകൾ

ചിലർക്ക് വാഹനമോടിക്കുന്നത് ഒരു ലഹരിയാണ്. നമുക്കിടയിൽ ഒരുപാട് വാഹന പ്രേമികൾ ഉണ്ടാകാനും ഇടയുണ്ട്. എന്നാൽ ആശ്രദ്ധയോടുകൂടിയും അലസതയോടെ കൂടിയും വാഹനമോടിക്കുന്ന ഡ്രൈവർമാർ വരുത്തിവെച്ച ചില പാളിച്ചകൾ നോക്കാം. നമുക്കറിയാം ഇന്ന് വാഹനങ്ങൾ ഇല്ലാത്ത വീടുകൾ നന്നേ കുറവായിരിക്കും. അതുകൊണ്ടുതന്നെ നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും വളരെ കൂടുതലാണ്. പിന്നെ ട്രാഫിക് ജാം ഉണ്ടാകുന്നതിൽ അതിശയിക്കേണ്ടതില്ലല്ലൊ. ഇങ്ങനെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഒരാൾ റോഡ് ബ്ലോക്ക് എന്ന സിംബൽ കണ്ടിട്ടും ആ വഴിയിൽ കൂടെ തന്നെ തൻറെ വാഹനം മുന്നോട്ട് നീക്കുകയും ചെയ്തു,

എന്നാൽ റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു അവിടം. അദ്ദേഹം ആ വഴിയിലൂടെ വാഹനം ഓടിക്കുകയും വാഹനത്തിൻറെ ടയറുകൾ കോൺക്രീറ്റിന് ഇടയിൽ പെട്ട് ഉറച്ചു റച്ചു പോവുകയും ചെയ്തു. ശേഷം തൊഴിലാളികൾ തന്നെ നേരിട്ട് മെഷീനുകൾ ഉപയോഗിച്ച് റോഡുകൾ പൊളിച്ചാണ് വാഹനം മുന്നോട്ടു നീക്കിയത്. അത് കൊണ്ട് റോഡുകൾ വെച്ചിരിക്കുന്ന ബോർഡുകൾക്കും നിർദേശങ്ങൾക്കും അതിന്റേതായ പ്രാധാന്യം തീർച്ചയായും നൽകേണ്ടതുണ്ട്. ഇതുപോലെ പാർക്കിംഗ് ഏരിയയിൽ യഥാക്രമം വാഹനം പാർക്ക് ചെയ്യാതെ വാഹനം ഉരഞ്ഞു പോകുകയും വാഹനത്തിന് കേടുപാട്ടുകൾ സംഭവിക്കുന്ന സാഹചര്യം ഉണ്ടാവുകയു ചെയ്യുന്നുണ്ട്.

കൂടാതെ പാർക്കിംഗ് സ്ലോട്ടിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ അശ്രദ്ധ കാരണം വാഹനങ്ങൾ പുറകിലെ മതിലിൽ ഇടിക്കുന്ന സാഹചര്യവും ഉണ്ടാകുന്നു. അതുപോലെ വാഹനങ്ങൾ ട്രാൻസ്പോർട്ടേഷൻറെ ഭാഗമായി മറ്റു വാഹനങ്ങളിലേക്ക് കയറ്റുമ്പോൾ അപകടങ്ങൾ സംഭവിക്കാറുണ്ട്. പ്രധാനമായും ആഡംബരക്കാറുകൾ ട്രെക്കുകളിലേക്ക് കയറ്റുമ്പോൾ ആണ് അപകടങ്ങൾ പതിയിരിക്കുന്നത്. നമുക്ക് അറിയാം വാഹനങ്ങൾ പാർക്കിംഗ് സ്ലോട്ടുകളിൽ ഇടുമ്പോൾ റോഡുകളുടെ ഇരുവശങ്ങളിലും ചേർക്കുന്നത് ഡ്രൈവർക്ക് പിന്നീട് വാഹനം എളുപ്പത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും വാഹനം പാർക്ക് ചെയ്യുമ്പോൾ ഡ്രൈവർമാർ അങ്ങേയറ്റം ശ്രദ്ധാലുക്കളായിരിക്കണം.

അല്ലെങ്കിൽ അവ പിന്നീട് വലിയ അപകടങ്ങളിലേക്ക് നയിക്കുന്നതതായിരിക്കും. കൂടാതെ റോഡിൽ വെച്ചുള്ള ഡ്രൈവർമാരുടെ കാട്ടിക്കൂട്ടലുകൾ സാമ്പത്തികമായും ശാരീരികമായും വലിയ നഷ്ടങ്ങൾ ഉണ്ടാക്കുവാൻ ഇടയുണ്ട്. വേഗത കൂടുന്തോറും ഡ്രൈവർമാർക്ക് തങ്ങളുടെ വാഹനങ്ങളിലെ നിയന്ത്രണം നഷ്ടമാകാൻ ഇടയുണ്ട്. അതുപോലെ വാഹനങ്ങൾ ഓടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ്. ഇവ സുഗമമായ യാത്രയ്ക് വളരെയധികം സഹായകമാകുന്നു.

Leave a Reply