കടലിന്റെ അടിയിൽ മറഞ്ഞിരിക്കുന്ന സംഭവ വികാസങ്ങൾ

ആഴക്കടിൽ ഒളിഞ്ഞിരിക്കുന്നതെന്താണെന്ന് അറിയാമോ? മനുഷ്യന് ഇന്നുവരെ എത്താൻ സാധിക്കാത്ത മഹാ സമുദ്രത്തിന്റെ അടിത്തട്ട്. കടലിന്റെ ആദ്യ അടിത്തട്ട് മേഖലയെ സൺലൈറ് സോൺ എന്ന് പറയപ്പെടുന്നു. ഇവിടെ സൂര്യപ്രകാശത്തിന് വെള്ളത്തിലൂടെ തുളച്ചു കേറാനാകും. അതുകൊണ്ടു തന്നെ ഇവിടെ ഫോട്ടോസിന്തസിസ് എന്ന പ്രക്രിയയുമിവിടെ നടക്കും. ഏക കോശ ജീവികളായ ഫൈറ്റോപ്ലാങ്ടൺ ഇനത്തിൽ പെട്ട ജീവികളിവിടെ കോടി കണക്കിനുണ്ട് . ബാക്ടീരിയ ആല്ഗയുമാണിതിന് ഉദാഹരണം. സമുദ്രത്തിന്റെ ആഹാരശ്രിങ്കലയുടെ അടിസ്ഥാനം ഫൈറ്റോ പ്ലാങ്ടാനാണ്.

ആമസോൺ കാടിന്റെ പ്രതീതിയാണ് കടലിന്റെ ഈ ഭാഗത്തിന്. മനോഹരമായ പവിഴ പുറ്റുകൾ, പാറകൾ, പായലുകൾ, സസ്യജാലങ്ങളെല്ലാം ഇവിടെ ഉണ്ട്. ഭൂരിഭാഗം സമുദ്ര ജീവികളുടെയും വാസ സ്ഥലമിതാണ്. ഇതിന്റെയും ഒരുപാട് അടിയിലാണ് മനുഷ്യനും ജീവജാലനങ്ങളുമൊന്നും ചെന്നെത്താത്ത ഇരുട്ട് നിറഞ്ഞ മഹാ സമുദ്രത്തിന്റെ അടിത്തട്ട്. സൺലൈറ് മേഖല കഴിഞ്ഞാൽ ട്വിലൈറ് മേഖലയാണ്. ഇവിടെ വെള്ളത്തിന്റെ സമ്മർദ്ദം വളരെ അധികമാണ്. അപകടകാരികളായ ജീവികളിൽ നിന്ന് രക്ഷപ്പെടാനായി ഇവിടെ മീനുകൾ ഒളിച്ചിരിക്കാറുണ്ട്.

ഈ ട്വിലൈറ് മേഖലയിലുള്ള മീനുകൾക്ക് സ്വയം പ്രകശം സൃഷ്ടിക്കാൻ കഴിയുന്നതാണ്. 700 മീറ്റർ ദൂരത്തിലെത്തുമ്പോൾ സിഫോനോഫോസ് എന്ന ജീവികളെ കാണാനാകും. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ കടൽ ജീവിയാണിത്. ഇരകളെ ആകർഷിക്കാൻ ഇവ പലവർണങ്ങളിലുമായി പ്രകാശിക്കും. പ്രകാശം കണ്ടുവരുന്ന ഇരയെ ആക്രമിക്കും.ട്വിലൈറ് മേഖല കഴിഞ്ഞാൽ മിഡ്‌നൈറ്റ് മേഖലയാണ്. പൂർണ്ണമായും അന്ധകാരം നിറഞ്ഞയിവിടെ സസ്യങ്ങൾക്ക് ആഹാരം ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കടലിൽ നിന്നും 6000 മീറ്ററാകുമ്പോൾ അബ്ബിസൽ സോൺ ആരംഭക്കുന്നത്.

ഇവിടെയുള്ള ജീവികൾ ശത്രുക്കളിൽ നിന്ന് രക്ഷ നേടാനല്ലാതെ വേഗത്തിൽ സഞ്ചരിക്കുകയില്ല. ഇതുകഴിഞ്ഞാണ് ഹെഡിൽ സോൺ. മരിയാന ട്രെഞ്ച് എന്നറിയപ്പെടുന്ന ഇവിടം ചുരുക്കം സ്ഥലങ്ങളിലെ കാണപ്പെടുള്ളൂ. വളരെ പ്രയാസപ്പെട്ടുമാത്രമേ ഇവിടെ എത്തിച്ചേരാനാകു. 1080 ബാറാണ് ഇവിടെത്തെ സമ്മർദ്ദം. ഒരാൾ ഇവിടെ നീന്താൻ ശ്രമിക്കുകയാണെങ്കിൽ 1800 ആനകൾ നിൽക്കുന്ന അനുഭൂതിയാകും ഉണ്ടാവുക. ഇത്രയും തീവ്രമായ സ്ഥലങ്ങളിലും പ്ലാസ്റ്റിക് കവറുകൾ ഒഴുകിനടക്കുന്നുണ്ട്. ഇത് ഇനിയും തുടർന്നാൽ കടലുകൾ പൂർണമായും മലിനമാകും.

Leave a Reply