ജെ സി ബി യുടെ മാനുഫാക്ച്ചറിങ് യൂണിറ്റ് ഒന്ന് കണ്ടു നോക്കാം

എസ്കവേറ്ററിനെ കുറിച്ച് കേൾക്കാത്തവരും അറിയാത്തവരും കാണാത്തവരും ആയിട്ട് ആരും തന്നെ കാണില്ല. യഥാർത്ഥ നിയമം എസ്കവേറ്റർ ആണെങ്കിലും പൊതുവെ അറിയപ്പെടുന്നത് ജെസിബി എന്നാണ്.നമ്മുടെ സ്വന്തം മണ്ണു മാന്തി യന്ത്രം. ഫാക്ടറികളിൽ കൊണ്ടുവരുന്ന വലിയ ഉരുക്കു ഷീറ്റുകൾ കൊണ്ടാണ് ഇവ നിർമ്മിച്ചെടുക്കുന്നത്. ആദ്യം ഈ ഷീറ്റിനെ ഫർണ്ണസിൽ കയറ്റി തീ ഉപയോഗിച്ച് ചൂടാക്കി എടുക്കുന്നു. ഇങ്ങനെ ചെയ്യുന്നത് തുരുമ്പും മറ്റു മാലിന്യങ്ങളും കളയാൻ വേണ്ടിയാണ്. പിന്നീട് ലേസർ കട്ടിങ് മെഷീനുകൾ ഉപയോഗിച്ച് ആവശ്യമായ ഷെയ്പ്പുകളിൽ മുറിച്ചെടുക്കുന്നു.

പിന്നീട് പ്ലേറ്റുകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന പീസുകളെ അടുത്ത സ്റ്റേഷനുകളിൽ കൊണ്ടുപോകുന്നു. അവയെ പിന്നീട് പോളിഷിങ്ങിന് വിധേയമാക്കുന്നു. പിന്നീട് ഇവയെ ആവശ്യാനുസരണം മറ്റുപല സ്റ്റേഷനുകളിലേക്കും അയക്കുന്നു. അവിടെവെച്ച് ഇവയുടെ സൈഡുകൾ കട്ട് ചെയ്തും ഗ്രൈൻഡ് ചെയ്തും വെൽഡ് ചെയ്യാൻ പാകത്തിൽ ഉണ്ടാക്കിയെടുക്കുന്നു. പിന്നീട് വളച്ചെടുക്കാൻ ഉള്ള ഷീറ്റുകൾ കൃത്യമായ അളവുകളിൽ വളച്ചെടുത്തു വെൽഡ് ചെയ്തു യോജിപ്പിക്കുന്നു. ഇങ്ങനെ നിർമ്മിച്ച പീസുകളെ ക്ലാമ്പ് ഉപയോഗിച്ച് ഉറപ്പിച്ചശേഷം തമ്മിൽ വെൽഡ് ചെയ്തെടുക്കുന്നു.

എസ്കവേറ്ററിന് നീങ്ങാൻ സഹായിക്കുന്ന ചെയിൻ ഇടുന്ന ഭാഗം ഇങ്ങനെയാണ് നിർമ്മിച്ചെടുക്കുന്നത്. കൂടാതെ ബുദ്ധിമുട്ടുള്ള മറ്റു ഭാഗങ്ങൾ വേൾഡ് ചെയ്തെടുക്കാൻ റോബോട്ടിക് വെൽഡിങ്ങും ഉപയോഗപ്പെടുത്തുന്നു. ഇതേ സമയം തന്നെ എസ്കവേറ്ററിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന അതിൻറെ നീണ്ട ഇരുമ്പ് കൈകളുടെ പ്രവർത്തനവും മറ്റൊരു സ്റ്റേഷനിൽ നടക്കുന്നു. ഇതിൽ മനുഷ്യർ തന്നെയാണ് വെൽഡ് ചെയ്തെടുക്കുന്നത്.
ഇങ്ങനെ വെൽഡ് ചെയ്തെടുക്കുന്ന പീസുകളെ പെയിൻറ് എടുക്കാൻ അടുത്ത് സ്റ്റേഷനിലേക്ക് മാറ്റുന്നു. അവിടെവെച്ച് ഗ്രൈൻഡിങ്ങും പോളിഷിങ്ങും ചെയ്തശേഷം മറ്റു പോരായ്മകൾ എല്ലാം നികത്തി പെയിന്റ് ചെയ്യാൻ റെഡിയാകും.

പെയിന്റിങ്ങിന്റെ എല്ലാ കോളിറ്റി കളും പരിശോധിച്ചശേഷം പീസുകളെ അസംബിൾ സ്റ്റേഷനുകളിൽ വിടുന്നു. ആദ്യം ഡ്രൈവർ ഇരിക്കുന്ന സീറ്റും അതിനോട് അനുബന്ധിച്ചുള്ള കൺട്രോളുകളും ഘടിപ്പിക്കുന്നു.
ഇത് ക്യാബിനിൽ വച്ചശേഷം എസ്കവേറ്റർ പ്രവർത്തിക്കുന്നതിനാവശ്യമായ പ്രോഗ്രാമുകൾ കമ്പ്യൂട്ടർ സഹായത്തോടുകൂടി ചിപ്പുകളിൽ കയറ്റുന്നു. ശേഷം എസ്കവേറ്റർ അറിഞ്ഞു തിരിയാൻ ആവശ്യമായ ഗിയറുകളും ഇതിനടിയിൽ വെച്ചിട്ടുണ്ടാകും. എസ്കവേറ്റർ ഇൻ അവർ കൊടുക്കുന്ന പവർ കൊടുക്കുന്ന എൻജിൻ ശ്രദ്ധാപൂർവം ഘടിപ്പിക്കുന്നു. ശേഷം ഇന്ധനം അടിച്ച് എഞ്ചിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നു.

ശേഷ അടുത്ത സ്റ്റേഷനിലേക്ക് വിടുന്നു. ശേഷം എസ്കവേറ്ററിന്റെ അടിഭാഗത്തിൻറെ അസംബ്ലിങ് പുരോഗമിക്കുന്നു. ശേഷം അതിൻറെ നീണ്ട കൈകളുടെ അസംബ്ലി കൂടെ നടത്തുന്നു. ശേഷം ആവശ്യമായ കണക്ഷനുകൾ കൊടുക്കുന്നു. ശേഷം എൻജിൻ ബോക്സ് കൂടെ കണക്ട് ചെയ്യുമ്പോൾ എസ്കവേറ്ററിന്റെ ഏകദേശ പ്രവർത്തനം ആയിട്ടുണ്ടാവും. ശേഷം ഇവയുടെയൊക്കെ ടെസ്റ്റുകൾ എടുത്ത് ക്വാളിറ്റി ഉറപ്പുവരുത്തുന്നു. ശേഷം മിനുക്കുപണികളും ലോഗോയും മോഡൽ നമ്പർ ഒട്ടിച്ചു ഫാക്റ്ററിയുടെ പുറത്തേക്ക് എത്തിക്കുന്നു. അവിടെ നിന്നും പല ഇടങ്ങളിലേക്ക് എക്സ്പോർട്ട് ചെയ്യുന്നു. ഒരു ദിവസം ഫാക്ടറികളിൽ നൂറു എസ്കവേറ്ററുകൾ വരെ നിർമ്മിച്ചെടുക്കുന്നു.

Leave a Reply