ഈ ലോക്ഡോൺ കാലം പലർക്കും പഴയ കഴിവുകളെ പൊടിതട്ടി എടുക്കുവാനുള്ള ഒരു സമയമാണ്. ജീവിതത്തിന്റെ തിരക്കുകളിൽ നാം മറന്ന പല കാര്യങ്ങളും ഓർത്തെടുക്കുവാനും അതിനെ കൂടുതൽ മെച്ചപ്പെടുത്തുവാനും കൂടെയുള്ള ഒരു സമയമാണിപ്പോൾ. അതുപോലെ ഉള്ള വീഡിയോ ആണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ നമ്മുടെയെല്ലാം പ്രിയ നടിയായ മഞ്ജു വാര്യരുടെ വീണ കൊണ്ടുള്ള പ്രകടനം. ഇപ്പോൾ ലോകമെങ്ങും തരംഗമായി കൊണ്ടരിക്കുന്ന MONEY HEIST എന്ന ഓൺലൈൻ സീരിസിലെ ഒരുഗാനമാണ് മഞ്ജു വാര്യർ തന്റെ വീണയിൽ പാടുന്നത്.
ഇതുപോലെ തന്നെ ഒട്ടനത്തി താരങ്ങളുടെയും പ്രശസ്തരായ വ്യക്തികളുടെയും അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചുള്ള വിഡിയോകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. വീടുകൾക്കുള്ളിൽ ഒതുങ്ങി കൂടുന്ന മനുഷ്യർ വിഷാദത്തിലേക്ക് പോകുവാനുള്ള സാധ്യതകൾ ഏറെയാണ്. അതിനാൽ തന്നെ ഈ സമയം കൂടുതൽ ചിന്തിക്കുവാനും പഠിക്കുവാനും നമ്മുടെ പഴയ കഴിവുകളെ വീണ്ടും ഉണർത്തുവാനും പ്രേയോജനപ്പെടുത്തണം. പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും ഈ ലോക് ടൗൺ കാലം അനിയോജ്യമാണ്.
ഇതിനു മുൻപും പല ദുരന്തങ്ങളെയും അതിജീവിച്ചവരാണ് നമ്മൾ അതിനാൽ തന്നെ ഈ ദുരിതകാലവും കടന്നു പോകും. എന്നിരുന്നാലും നമുക്ക് നഷ്ട്ടമാകുന്ന ഈ സമയത്തെ തിരിച്ചു കിട്ടില്ലല്ലോ അതിനാൽ തന്നെ വീടുകൾക്കുള്ളിൽ കഴിയുന്ന ഓരോ നിമിഷവും പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും നമ്മുടെ ഉള്ളിലുള്ള കഴിവുകളെ പുറത്തുകൊണ്ടുവരുന്നതിനും ഉപയോഗപ്പെടുത്താം. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നമ്മുടെ പ്രിയപ്പെട്ട മഞ്ജു വാര്യരുടെ മനോഹരമായ വീണയിൽ പാടുന്ന വിഡിയോ കാണാം.