ജീവൻ പണയം വെച്ച് നടത്തിയ 6 സാഹസികതകൾ

മനുഷ്യർ എല്ലാം തന്നെ പരസ്പരം വ്യത്യസ്തരാണ്. എന്നാൽ ചിലരെ വ്യത്യസ്തമാക്കുന്നത് അവരുടെ അപാരമായ കഴിവുകൾ കൊണ്ടാകും. അങ്ങനെ വ്യത്യസ്തരായ ലോകത്തെ തന്നെ ഞെട്ടിച്ച ആറു വ്യക്തികളെ കുറിച്ചാണ് ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. രു ആന്റിങ് എന്ന ചൈനക്കാരനാണ് ഇതിൽ ഒരാൾ. സാധാരണയായി നമ്മളെല്ലാം വെള്ളം കുടിക്കുന്നത് വായിലൂടെ ആണല്ലോ എന്നാൽ ഇദ്ദേഹം മൂക്ക് കൊണ്ട് വെള്ളം കുടിക്കുകയും ഈ വെള്ളത്തെ കണ്ണിൽ കൂടെ പുറത്തേക്ക് കളയുകയും ചെയ്യും. രണ്ടു റെക്കോർഡുകളാണ് ഇദ്ദേഹത്തിനുള്ളത്. അതിൽ ഒന്ന് കണ്ണിലൂടെ വെള്ളം ചീറ്റി കത്തുന്ന മെഴുകുതിരികൾ കെടുത്തുന്നതും മറ്റൊന്ന് കണ്ണിൽ നിന്നും വെള്ളം ചീറ്റി ഇദ്ദേഹത്തിന്റെ പേര് എഴുതിയതുമാണ്.

അടുതത്തു ഫ്രാങ്ക് റിച്ചാർഡ് എന്ന അമേരിക്കകാരണാണ്. 1920 സ്ട്രോഗെസ്റ് സ്റ്റോമെക് എന്ന റെക്കോർഡ് ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. അന്ന് നൂറുകണക്കിന് ആളുകളെ കൊണ്ട് തന്റെ വയറിൽ ഇടിപ്പിച്ചുകൊണ്ടാണ് ഈ റെക്കോർഡ് സ്വന്തമാക്കിയതെങ്കിൽ 1930 ൽ കോട്ടകൾ പോലും പൊളിക്കാൻ ഉപയോഗിക്കുന്ന പീരങ്കി കൊണ്ട് തന്റെ വയറിൽ വെടിവെപ്പിച്ചു വീണ്ടും ഒരു റെക്കോർഡ് കൂടെ ഇദ്ദേഹം കുറിച്ച്. ലോകത്തു ഇതു വരെയും ഈ റെക്കോർഡ് ആരും മറികടന്നിട്ടില്ല. ഇതിൽ മൂന്നാമതായുള്ളതു ആസ്ട്രിടാ ഫർമാൻ എന്ന വ്യക്തിയാണ്. 30 വര്ഷം കൊണ്ട് ഇദ്ദേഹം തീർത്ത റെക്കോര്ഡുകളുടെ എണ്ണം 600 ഓളേം ആണ്. ഇതിൽ പല റെക്കോര്ഡുകളെയും പിന്നീട് പലരും മറികടന്നു എങ്കിലും 30 കൊല്ലം കൊണ്ട് 600 റെക്കോഡർഡുകൾ കരസ്ഥമാക്കിയ ആള് എന്ന റെക്കോർഡ് ഇന്നും ഇദ്ദേഹത്തിന് മാത്രം സ്വന്തം

ഹാഡ്‌ജി അലി എന്ന ഇഗ്ലണ്ടുകാരൻ എട്ടു ലിറ്റർ വെള്ളം കുടിക്കുകയും ശേഷം ഈ വെള്ളം മുഴുവൻ തിരിച്ചു തുപ്പുകയും ചെയ്യും. കൂടാതെ മണ്ണെണ്ണയും വെള്ളവും ഒരുമിച്ചു കുടിക്കുകയും ശേഷം കത്തി നിൽക്കുന്ന തീയിലേക്ക് ആദ്യം മണ്ണെണ്ണ തുപ്പി തീ ആളി കത്തിക്കുകയും ശേഷം വെള്ളം തുപ്പി തീയ് അണക്കുകയും ചെയ്തിരുന്നു. അടുത്തതായി ഉള്ളത് നമ്മുടെ ഇന്ത്യക്കാരനായ ഖേം കരം കോലി എന്ന വ്യക്തിയാണ് ചെവിയിലൂടെ ബലൂൺ വീർപ്പിച്ചു കൊണ്ടാണ് ഇദ്ദേഹം മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയത്. ഇനി ഈ ലിസ്റ്റിൽ അവസാനമായുള്ളതു ഫിലിപ്പ് പെറ്റിറ് എന്ന ഫ്രാൻസുകാരനാണ് 1774 ൽ ന്യൂയോർക്കിലെ 13000 ഫീറ്റ് ഉയരമുള്ള രണ്ടു കെട്ടിടങ്ങൾക്ക് കുറുകെ ഒരു ചെറിയ കേബിളിൽ യാതൊരു സുരക്ഷാ മുന്കരുതലുകളും ഇല്ലാതെ നടന്നു കൊണ്ടായിരുന്നു ഇദ്ദേഹം ലോക പ്രശസ്തനായത്. ഈ സംഭവം പ്രേമേയമാക്കി ദി വാൽക് എന്ന സിനിമയും പുറത്തിറങ്ങിയിരുന്നു. ചുവടെയുള്ള വിഡിയോയിൽ നിന്നും നിങ്ങൾക്ക് ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മസസ്സിലാക്കാവുന്നതാണ്. ഈ അറിവുകൾ നിങ്ങൾക്ക് ഇഷ്ട്ടമായി എങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്‌തു നിങ്ങളുടെ സുഹൃത്തുകളിലേക്ക് കൂടെ എത്തിക്കു.

Leave a Reply