നിങ്ങളെ ഭയാനകപ്പെടുത്തുന്ന ചിലതരം മിഠായികൾ

മിഠായികൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. കുട്ടികളെ പോലെ തന്നെ മുതിർന്നവർക്കും പ്രിയങ്കരമാണ് മിട്ടായി. മധുരം നുണയുമ്പോൾ താൽക്കാലികമായെങ്കിലും ചിലപ്പോ തങ്ങളുടെ വിഷമങ്ങൾ പോലും മറന്നു പോകുന്ന അവസ്ഥകൾ വരെ വരാറുണ്ട്. പലപല ആകൃതിയിലും രുചികളിലും വൈവിധ്യമാർന്ന മിട്ടായികൾ ഉപഭോക്താക്കളെ ആകർഷിക്കാൻ രംഗത്തിറക്കാറുണ്ട്. എന്നാൽ ചില മിഠായികൾ നമ്മൾ കാണുമ്പോൾ അറപ്പും വെറുപ്പും തോന്നിപ്പിക്കുന്ന രീതിയിൽ ഉണ്ടാക്കാറുണ്ട്.തികച്ചും വ്യത്യസ്തങ്ങളാണ് ഇവരുടെ നിർമ്മാണരീതികൾ. നമുക്കെല്ലാവർക്കും പ്രിയപ്പെട്ടതാണ് ലോലിപോപ്പുകൾ.

വിചിത്രമായ മിഠായികൾ

എന്നാൽ നിങ്ങൾ ഇതിനു മുൻപ് തേൾകോലുമുട്ടായി കണ്ടിട്ടുണ്ടോ? ഇതിൽ തേളിന്റെ വിഷാംശം നിറഞ്ഞ വാലഗ്രം മുറിച്ചു മാറ്റിയാണ് ലോലിപോപ്പിൽ വെക്കുന്നത്. സ്ട്രോബറി, ബനാന, ഗ്രീൻ ആപ്പിൾ, ബ്ലൂബെറി എന്നീ ഫ്ലേവറുകളിൽ ആണ് ഈ തേൾ കോലുമിട്ടായികൾ ഉൽപ്പാദിപ്പിക്കുന്നത്. നാലെണ്ണത്തിന് ഏകദേശം 1000 രൂപയോളം ആണ് ഇതിൻറെ വില വരുന്നത്. നല്ല ഡിമാന്റുള്ള ഉല്പന്നമായതിനാൽ ഇതിനെ തുടർന്ന് ലോലിപോപ്പിനകത്ത് അറപ്പ് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പുഴുക്കളും ആയാണ് ലോലിപോപ്പുകൾ പിന്നീട് വിപണനത്തിന് എത്തിച്ചിട്ടുള്ളത്.

അടുത്ത വിചിത്രമായ ഒരുതരം മിഠായി ആണ് മൊക്കോ മൊക്കോ മൊക്കോലൈറ്റ്. യൂറോപ്യൻ മാതൃകയിലുള്ള ഒരു പ്ലാസ്റ്റിക് ടോയ്‌ലറ്റിനകത്ത് ആയാണ് നമ്മുടെ മിഠായികൾ കിട്ടുന്നത്. ഈ മിഠായി വാങ്ങിക്കുമ്പോൾ കൂടെ കിട്ടുന്ന പൗഡർ നമ്മൾ ക്ലോസെറ്റിൽ ഇടുകയും തുടർന്ന് ഫ്ളഷ് ചെയ്യുമ്പോൾ മിഠായി ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് ഒരു സ്ട്രോ അതിലിട്ട് വലിച്ചു കുടിക്കുകയാണ് പതിവ്. എന്തൊരു വിചിത്രം അല്ലേ.. ഏകദേശം 500 രൂപയാണ് ഇതിൻറെ വില. അടുത്ത ഇനം വെറൈറ്റി ചോക്ലേറ്റ് ആണ് ആൽബർട്ട് ഐൻസ്റ്റീൻ എനർജി ബാർ ചോക്ലേറ്റ്. ഐൻസ്റ്റീനെ പോലെ ബുദ്ധിമാൻ ആകണമെങ്കിൽ ഈ ചോക്ലേറ്റ് കഴിക്കൂ എന്നാണ് കമ്പനി പറയുന്നത്.

ബുദ്ധിശക്തി വർധിപ്പിക്കുന്നതിന് അനിവാര്യമായ വൈറ്റമിൻസ് അടങ്ങിയിരിക്കുന്ന ഫ്രൂട്ട്സുകളും നട്സുകളും ഉപയോഗിച്ചാണ് ഈ എനർജി ബാർ ഉണ്ടാക്കിയിരിക്കുന്നത്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ 1200 രൂപയ്ക്ക് മുകളിലാണ് ഇതിൻറെ വില വരുന്നത്. അടുത്ത ഒരു വെറൈറ്റി ആണ് യൂറിൻ കാൻറീൻ. മഞ്ഞനിറത്തിലുള്ള ലിക്വിഡ് ക്യാൻഡി ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ യൂറിൻ ആണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇതിൻറെ രൂപകല്പന ചെയ്തിട്ടുള്ളത്. അടുത്ത ഇനമാണ് ബ്രെസ്റ്റ് മിൽക്ക് ലോലിപോപ്പ്. പശുവിൻ പാലും ബദാമും ആണ് ഈ ലോലിപോപ്പിലെ പ്രധാന ചേരുവകൾ.

മുലപ്പാലിന്റെ അതേ രുചിയിൽ ആണ് ഇവ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. നമ്മളെല്ലാവരും പഞ്ഞിമുട്ടായി കഴിച്ചിട്ടുണ്ടാവുമല്ലോ. കഴിക്കാത്തവർ ആയിട്ട് ആരും തന്നെ കാണില്ല. എന്നാൽ വൈവിധ്യമാർന്ന രൂപങ്ങളിൽ ആണ് ഇവിടെ കോട്ടൺ കാൻഡി നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പല ജീവികളുടെയും രൂപത്തിലാണ് ഇവ ഉണ്ടാക്കിയിരിക്കുന്നത്. നമ്മുടെ കുട്ടികൾ ഭൂരിഭാഗവും പച്ചക്കറികൾ ഇഷ്ടപ്പെടാത്തവരാണ്. എന്നാൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പച്ചക്കറികളിൽലെ വൈറ്റമിൻസുകൾ അതെ രൂപത്തിൽ തന്നെ ഇതിൽ ഉണ്ട്. കൂടാതെ പച്ചക്കറികളുടെ എല്ലാ ഗുണങ്ങളും ഇവയ്ക്കുണ്ട്. ഏകദേശം 350 രൂപയാണ് ഇതിന് വില വരുന്നത്.

പണ്ട് കാലത്തും ഇന്നത്തെ കാലത്തും എല്ലാം കുട്ടികളുടെ പ്രിയങ്കരം ആയിട്ടുള്ള ഒരു മിഠായി ആണ് പുളി മിട്ടായി. ഇതേപോലെ പുളിയുടെ ഫ്ലേവർ ഉള്ള ഒരു മിഠായി ആണ് പിലോൺ പിലോൺ. സിറിഞ്ചുകൾ പ്രവർത്തിക്കുന്ന അതേ രീതിയിലാണ് ഈ മുട്ടായി പ്രവർത്തിക്കുന്നത്. മറ്റൊരു വിചിത്രമായ മിഠായി ആണ് ക്യാമൽ ബോംബ്. മധുരവും പുളിയും കലർന്ന രുചിയാണ് ഇവയ്ക്കുള്ളത്. ഐസ്ക്രീമുകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ ഇന്നേവരെ ആരും തന്നെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഒരു വെറൈറ്റി ഐസ്ക്രീം ആണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. ചാർക്കോൾ ഐസ്ക്രീം.

ഈ ഐസ്ക്രീം കഴിക്കുമ്പോൾ പല്ലിലെ കറകൾ കൂടി നീക്കാൻ സഹായിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. മറ്റൊരു കാൻഡി ആണ് ഹം ബർഗർ കാൻറീൻ. ഏകദേശം ബർഗറിൻറെ അതെ രീതിയിലുള്ള ഒരു മിഠായി ആണിത്. പക്ഷേ ഇതിനു വേണ്ടി നമ്മൾ ജപ്പാൻ വരെ പോകേണ്ടതായി വരും. അതേപോലെ നോൺവെജ് കൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള ഒരു കാൻഡി ഐറ്റം ആണ് മീറ്റ് ബോൾ ഗം കാൻറീൻ. കാണാൻ മീറ്റ് ബോൾ പോലെ ഉണ്ടെങ്കിലും രുചിയിൽ ഇവ ബബിൾഗത്തിൻറെ രുചിയിൽ ആണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അടുത്ത വെറൈറ്റി ഐറ്റമാണ് പിക്കിൾ ഗമ്മി. ഏകദേശം വെള്ളരിക്കയുടെ രൂപത്തിൽ ജെല്ലി രൂപത്തിൽ പുളിപ്പും മധുരവും കലർന്ന രുചിയോടെ ആണ് ഇവ ഉണ്ടാക്കിയിരിക്കുന്നത്

Leave a Reply