വർഷങ്ങൾക്കുമുന്നെ ജീവിച്ചിരുന്ന ഭയാനകരമായ വംശനാശം സംഭവിച്ച ജീവികൾ

നമുക്കറിയാം ജനനം എന്നുള്ളത് സത്യമാണെങ്കിൽ മരണം എന്നുള്ളതും ഒരു സത്യമാണ്. അത് ജീവജാലങ്ങൾ ആയിക്കോട്ടെ അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു വസ്തു ആയിക്കോട്ടെ. ഏറ്റവുമൊടുവിൽ ഒരു നാശം ഉണ്ടാകുക തന്നെ ചെയ്യും. അതാ ണ് പ്രകൃതി നിയമം. ഉദാഹരണമായി നമ്മൾ കണ്ടിട്ടില്ലെങ്കിലും നമുക്ക് സുപരിചിതമായ ഒരു പേരാണ് ഡൈനോസർ. ഇവ അതി ഭയങ്കരൻമാരായിരുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് ഇവ ഈ ലോകത്ത് ജീവിച്ചിരുന്നു എന്നാണ് ശാസ്ത്രം അവകാശപ്പെടുന്നത്. എന്നാൽ ഈ നൂറ്റാണ്ടിൽ ഇവയെ ചൂണ്ടിക്കാണിക്കാൻ പേരിനു പോലുമില്ല എന്നത് ഒരു വാസ്തവമാണ്. ഇതുപോലെ ഒട്ടനവധി ജീവജാലങ്ങൾ നമ്മുടെ ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നു.

അതിൽ പെട്ട ഒരു ജീവിയാണ് സ്മിലോ ഡോൺ. ഇന്നത്തെ കാലത്തെ പുലികളുടെ രൂപസാദൃശ്യം ആയിരുന്നു ഈ സ്മിലോഡോണുകൾക്ക്. ഇവയ്ക്ക് പിന്നീട് പരിണാമം സംഭവിച്ചു സിംഹത്തിനോടും പുലികളോടും കിടപിടിക്കുന്ന രൂപമായി മാറി. ഇവരുടെ ഏറ്റവും വലിയ പ്രത്യേകത ഇവരുടെ മുൻവശത്തുള്ള ഏകദേശം 30 സെൻറീമീറ്ററോളം നീളം വരുന്ന പല്ലുകൾ ആയിരുന്നു. ഈ കാഠിന്യമേറിയ പല്ലുകൾ ആയിരുന്നു ഇവരുടെ പ്രധാന വേട്ട ആയുധം. ഇവ ഈ ലോകത്തിൻറെ പല ദിക്കുകളിലായി നിലയുറപ്പിച്ചിരുന്നു. ഇവയ്ക്കുപുറമേ ജീവിച്ചിരുന്ന വേറെ ഒരു ഒരു ഇനം പക്ഷി വർഗ്ഗം ആയിരുന്നു ഹാസ്റ്റസ് ഈഗിൾ. ഇവകൾ തികച്ചും ആളുകൾക്കിടയിൽ ഭീതി ജനിപ്പിച്ചിരുന്ന ഒരു പക്ഷി വർഗ്ഗം ആയിരുന്നു.

വേട്ടയാടിയായിരുന്നു ഇവ ആഹാരം കണ്ടെത്തിയിരുന്നത്. ഇവ മനുഷ്യന്മാരെ പോലും ഇവ വെറുതെ വിടാറില്ലായിരുന്നു. ഇവകൾ ന്യൂസിലാൻഡിൽ ആയിരുന്നു പ്രധാനമായും കാണപ്പെട്ടിരുന്നത്. ഇവരുടെ ചിറകിനു മാത്രം ഏകദേശം മൂന്ന് മീറ്ററിലധികം വലിപ്പമുണ്ടായിരുന്നു. ഇവരുടെ ഇഷ്ട ഭക്ഷണമായിരുന്ന മനുഷ്യർക്ക് ഇവരുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയുമായിരുന്നു. തുടർന്ന് ആഹാരക്ഷാമം ആയതോടെ കൂടിയാണ് ഇവരുടെ വംശനാശം ആരംഭിക്കുന്നത്. ഇതുപോലെ 20 ലക്ഷം വർഷങ്ങൾക്കു മുമ്പ് വംശനാശം സംഭവിച്ച മറ്റൊരു പക്ഷി വർഗ്ഗം ആയിരുന്നു ടെറർ ബേർഡ്സ്.

ഇവർ ഇരകളെ വളരെ ക്രൂരമായിട്ടായിരുന്നു വേട്ടയാടുന്നത്. മണിക്കൂറിൽ 500 കിലോമീറ്റർ വേഗതയിൽ ഇവർക്ക് സഞ്ചരിക്കാൻ കഴിയുമായിരുന്നു. ഏകദേശം മൂന്ന് മീറ്ററോളം ഉയരമുള്ള ജീവിവർഗ്ഗം ആയിരുന്നു ഇക്കൂട്ടർ.
ഇതുപോലെ ഇരകളെ ക്രൂരമായി ആക്രമിച്ച ഭക്ഷണമാക്കിയിരുന്ന മറ്റൊരു ജീവിവർഗ്ഗം ആയിരുന്നു ടിറക്സ്. ടിറെക്സ് കരയിലെ ഏറ്റവും ഭയാനക ശേഷിയുള്ള ഡൈനോസർ വർഗ്ഗം ആയിരുന്നു. ഇവർ 8 ടണ്ണിലധികം ഭാരവും 12 മീറ്ററിലധികം ഉയരവും ഉള്ള ജീവി വർഗ്ഗം ആയിരുന്നു. ഇവർ ഇവ ഇരയെ വാൽ ഉപയോഗിച്ചും വേട്ടയാടാറുണ്ടായിരുന്നു.

Leave a Reply