വെത്യസ്തമായ രൂപ ശൈലിയുള്ള പൂച്ചകൾ ! ഒന്ന് കാണേണ്ടത് തന്നെ

ഏറ്റവും ഓമനത്തം തുളുമ്പുന്ന ജീവിവർഗ്ഗം ആണ് പൂച്ചകൾ. അതുകൊണ്ടുതന്നെ ഒട്ടുമിക്ക ആളുകളും പൂച്ച പ്രേമികൾ ആണ്. പൂച്ചകളിൽ തന്നെ വൈവിധ്യമേറിയ ഇനങ്ങൾ ഉണ്ട്. പേർഷ്യൻ പൂച്ചകൾ തുടങ്ങി നാടൻ പൂച്ചകൾ വരെ ഉണ്ട്. വർഷത്തിൽ മൂന്നു തവണ വരെ പൂച്ചകൾക്ക് പ്രസവിക്കാൻ സാധിക്കുന്നു. ഒറ്റ പ്രസവത്തിൽ തന്നെ 6 പൂച്ചകളെ വരെ പ്രസവിക്കാൻ സാധിക്കുന്നുണ്ട്. പലവിധ പ്രത്യേകതകൾ പൂച്ചകൾ ഉണ്ടെങ്കിലും ലോകത്തിലെ തന്നെ അറിയപ്പെടുന്ന കുറച്ച് പൂച്ചകളെ നമുക്ക് പരിചയപ്പെടാം. ഇതിൽ പെട്ട ഒരാളാണ് സാനി ദി ക്യാറ്റ്.

ഡക്ക് എന്നാണ് ഈ പൂച്ചയുടെ പേര്. ഈ പൂച്ചയുടെ സവിശേഷ എന്താണെന്നുവെച്ചാൽ ഇവയ്ക്ക് രണ്ടു കാലുകൾ മാത്രമേ ഉള്ളൂ. ജനിക്കുമ്പോൾ തന്നെ ഇവൻ ഇങ്ങനെ ആയിരുന്നു. അടുത്ത ആളാണ് എവിൽ ലുക്കിങ് ക്യാറ്റ്. ഒറ്റ നോട്ടത്തിൽ നമുക്ക് ഭീതി ജനിപ്പിക്കുന്ന മുഖമുള്ള ഒരു പൂച്ചയാണിത്. അടുത്ത തരക്കാരനാണ് ലോങ്ങസ്റ്റ് ക്യാറ്റ് ഇൻ ദി വേൾഡ്. ഇറ്റലിക്കാരനായ ഒരു പൂജയാണിത് ഇവന് ഏകദേശം മൂന്ന് അടിയും 15 ഇഞ്ച് വലുപ്പമുണ്ട്. അടുത്ത വിചിത്രമായ ഒരു പൂച്ചയാണ് ടു ഫേസ് ക്യാറ്റ്. ഇവന് രണ്ടു തലകൾ ആണുള്ളത്. 12 വയസ്സുകാരനായ ഈ പൂച്ചയ്ക്ക് ഫ്രാങ്ക് എന്നും ലൂയിസ് എന്നും പേരുകളുണ്ട്.

ഏറ്റവും കൂടുതൽ ജീവിച്ച രണ്ട് തലകളുള്ള പൂച്ച എന്ന് സവിശേഷതയിൽ ഗിന്നസ് റെക്കോർഡ് ജേതാക്കൾ ആണിവർ. ഇത് പോലെ മറ്റൊരു സവിശേഷത ഉള്ള പൂച്ചയാണ് വീനസ് ഡബിൾ കളർ ക്യാറ്റ്. ഈ പൂച്ചയുടെ ഒരു കണ്ണ് നീലനിറത്തിലും മറ്റൊരു കണ്ണ് പച്ച നിറത്തിലുമാണ്. ഇവൻറെ തലയ്ക്ക് നേർപകുതിയായി രണ്ടു കളറുകൾ ആയാണുള്ളത് . നമ്മളെല്ലാവരും നാലുകാലുള്ള പൂച്ച കളെയാണ് കണ്ടിട്ടുള്ളത്. എന്നാൽ, ആറു കാലുകളുള്ള ഒരു പൂച്ചയാണ് പോളി. ഇതുപോലെ മറ്റൊരു സവിശേഷതയുള്ള പൂച്ചയാണ് പാരലൈസ്ഡ് കിറ്റൻ രാവൺ. ഇവന് ജന്മനാൽ തന്നെ പിൻ കാലുകൾക്ക് ശേഷിയില്.

അടുത്ത സവിശേഷതയുള്ള പൂച്ചയാണ് ദി സ്‌കാർഡി കാറ്റ്. ഹെർമൻ എന്ന് പേരുള്ള ഈ പൂച്ചക്കുഞ്ഞിനെ അഞ്ചു മാസം മാത്രമേ പ്രായമായിട്ടുള്ളൂ. വലിയ കണ്ണുകളാണ് ഇവൻറെ പ്രത്യേകത. അടുത്ത സവിശേഷതയുള്ള പൂച്ചയാണ് വൺ സൈഡ് ബംഗാൾ കാറ്റ്. ഈ പൂച്ച കുഞ്ഞിന് ഒറ്റക്കണ്ണ് മാത്രമേയുള്ളൂ എന്നതാണ് പ്രത്യേകത. സൈക്ളോബ്‌സ് ക്യാറ്റ് എന്നാണ് ഇത്തരത്തിൽ ജനിക്കുന്ന പൂച്ച കുഞ്ഞുങ്ങൾക്ക് പറയുന്നത്. ജനിച്ചതിനു ശേഷം ഏതാനും നിമിഷങ്ങൾ മാത്രമാണ് ഈ പൂച്ചകുഞ്ഞു ജീവിച്ചത്. അടുത്ത പ്രത്യേകതകൾ ഉള്ള പ്രശസ്തി നേടിയ പൂച്ചകളാണ് ഐറിസ് ആൻഡ് എഡ്വിൻ. ഈ രണ്ടു പൂച്ചകൾക്കും ഒരു കണ്ണിന് നീല നിറവും മറ്റൊരു പച്ചനിറവും ആണുള്ളത്.

Leave a Reply