പശുവിന് കൂട്ടിരുന്നും സംരക്ഷണം നൽകിയും പുള്ളി പുലി , കാരണം കേട്ട് വിശ്വസിക്കാനാവാതെ സോഷ്യൽ ലോകം

പുലികളെ വളരെ അക്രമകാരിയായ ഒരു മൃഗമായാണ് നാം കാണുന്നത്. നാടുകളിൽ ഇറങ്ങുന്ന പുലികളുടെ അക്രമത്തിൽ ചത്തുപോകുന്ന കന്നുകാലികളും ഏറെയാണ്. എന്നാൽ ഈ കാഴച അതിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഒരു പശുവിനു അടുത്തായി അതിനോട് ചേർന്ന് കിടന്നു പശുവിനു കാവൽ നിൽക്കുന്ന ഒരു പുലിയുടെ കാഴ്ചയാണ് ഇതിൽ നിന്നും കാണുന്നത്. കുറച്ചു നാളുകൾക്ക് മുൻപ് ഗുജറാത്തിലാണ് ഈ സംഭവം നടന്നത്. ഗുജറാത്തിലെ ഒരു കർഷകൻ ഒരു ഗ്രാമത്തിൽ നിന്നും ഒരു പശുവിനെ വാങ്ങി തന്റെ ഗ്രാമത്തിലേയ്ക്ക് കൊണ്ട് വന്നിരുന്നു. എന്നാൽ തുടർച്ചയായി രാത്രി സമയങ്ങളിൽ പുറത്തു നായ്ക്കൾ നിർത്താതെ കുരക്കുന്നത് ശ്രദ്ധിച്ച കർഷകൻ മോഷണശ്രമമാകും എന്ന് കരുതി അവിടെ ഒരു cctv സ്ഥാപിക്കുകയുണ്ടായി.

എന്നാൽ ഇതിൽ നിന്നും കണ്ട കാഴ്ച്ച എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. തന്റെ പശുവിനോട് ചേർന്ന് കിടക്കുന്ന പുലിയെ ആണ് ഇതിലൂടെ കാണാൻ കഴിഞ്ഞത്. ഉടമ ഈ ദൃശ്യങ്ങൾ പശുവിന്റെ മുൻ ഉടമയെ കാണിച്ചു. ഇതുകണ്ട അയാൾ പറഞ്ഞ കാര്യം ഏവരെയും മനസ്സലിയിപ്പിക്കുന്നതായിരുന്നു. കുറേക്കാലം മുൻപ് അവരുടെ നാട്ടിൽ പുലിയുടെ ശല്യമുണ്ടാകുകയും പുലിയെ പിടിക്കുവാൻ കെണിവെക്കുകയും ചെയ്തു. കെണിയിലായതു ഒരു ഗർഭിണിയായ പുലിയായിരുന്നു. എന്നാൽ അതിനെ നാട്ടുകാർ ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നു. മരണ വെപ്രാളത്തിൽ ആ പുലി പ്രസവിക്കുകയും ചെയ്‌തു. ഈ പുലി കുഞ്ഞിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഗ്രാമവാസികൾക്കായി.

അങ്ങനെ പുലി കുഞ്ഞിനുവേണ്ടി പാല് ഈ പശിവിൽ നിന്നുമാണ് കൊടുത്തിരുന്നത്. ആദ്യമൊക്കെ കറന്നുകൊടുക്കുമെങ്കിലും പിന്നീട് പുലികുട്ടി നേരിട്ട് കൂടിയായി. പുലികുട്ടി വളർന്നപ്പോൾ അതിനെ കട്ടിൽ കൊണ്ടുപോയി വിടുകയുംചെയ്തു. എന്നിരുന്നാലും രാത്രികാലങ്ങളിൽ പുലി തന്റെ പൊറ്റമ്മെയെ കാണാൻ എത്തുമായിരുന്നു. ആ പുലി തന്നെയാണ് ഇപ്പോഴും പശുവിനെ തേടി എത്തിയിരിക്കുന്നതു എന്ന് അയാൾ പറഞ്ഞു. സ്വന്തം മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളുന്നവർക്ക് ഒരു മാതൃക തന്നെയാണ് ഈ പുലി. വീഡിയോ കാണാം.

Leave a Reply