കൊറോണ കാലത്ത് ഓര്‍ക്കാന്‍ ഒരു അപൂര്‍വ്വ കുടിയൊഴിപ്പിക്കല്‍ കഥ..

ലോകം മുഴുവൻ ഒരു മഹാമാരി കാരണം ദുരിതം അനുഭവിക്കുമ്പോൾ രക്ഷകനായി എത്തിയ ഒരു മനുഷ്യൻ. ടൊയോട്ട സണ്ണി എന്ന മലയാളി ബിസിനസുകാരനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. സദ്ദാം ഹുസൈൻ കുവൈറ്റിനെ ആക്രമിച്ചപ്പോൾ രണ്ട് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ ഒരു പൈസ പോലും വാങ്ങാതെ അന്ന് നാട്ടിലെത്തിച്ച ഇദ്ദേഹത്തിന്റെ പ്രയത്നം ലോകമെങ്ങും മുഴങ്ങി കേട്ടതാണ്. അദ്ദേഹം അന്ന് കാണിച്ച മഹാ യത്നത്തിനെ എത്ര കണ്ട് പ്രശംസിച്ചാലും മതിവരില്ല. ലോകമെങ്ങും കോവിഡ് 19 എന്ന മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോൾ. അതിൽ ഏറ്റവും കൂടുതൽ വിഷമമനുഭവിക്കുന്നത് അന്യ നാട്ടിൽ നിൽക്കുന്ന പ്രവാസികളും.

എന്നാൽ മെയ് 7 വ്യാഴാഴ്ച മുതൽ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമവുമായാണ് ഇന്ത്യൻ സർക്കാർ കളത്തിലിറങ്ങുന്നത്. ഓപ്പറേഷൻ സമുദ്ര സേതു എന്ന് പേരിട്ട വന്ദേ ഭാരത് മിഷനിൽ സഹായിക്കുവാൻ നാവിക സേനയുടെ രണ്ടു കപ്പലുകളും മാലി ദ്വീപിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ഏതു മാർഗം വഴി ആയാലും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക എന്നതാണ് വന്ദേ ഭാരത് മിഷന്റെ ഭാഗം. എയർ ഇന്ത്യയുടെ 64 സെർവീസുകളാണ് പ്രവാസികളായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുക. എന്നാൽ സ്വന്തം ചിലവിൽ മാത്രമേ പ്രവാസികൾക്ക് തന്റെ നാട്ടിലെത്തി ചേരാൻ കഴിയുള്ളൂ. മുൻപ് ഇങ്ങനൊരു അവസ്ഥ പ്രവാസികൾക്കുണ്ടായപ്പോൾ പണം മുടക്കി അവരെ സ്വന്തം നാട്ടിലെത്തിക്കാൻ സന്മനസ് കാണിച്ച ഒരു സർക്കാരും ഇവിടെ ഉണ്ടായിരുന്നുവത്രെ. ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള പ്രവാസ ലോകത്തു ലേബർ ക്യാമ്പുകളിലടക്കം രോഗം ബാധിച്ചവരും അല്ലാത്തവരും ഒരുമിച്ചു കഴിയുന്നു എന്ന വളരെ ദുർകടമായ അവസ്ഥയിലാണ് അവർ ഉള്ളത്.

കോവിഡ് 19 എന്ന വൈറസ് ഇതുവരെ കാർന്നു തിന്ന മലയാളികളായ പ്രവാസികളുടെ എന്ന എൺപതോളമാണ്. പതിനായിരക്കണക്കിന് പ്രവാസികളായ ആളുകൾ രോഗം ബാധിച്ചു ചികിത്സയിലാണ് ഈ നാടുകളിൽ. എന്നാൽ യാത്ര ചിലവിനു വേണ്ട പൈസ ഇല്ലാത്തതു കൊണ്ടുതന്നെ പലരും മുന്നോട്ടു പോലും വരുന്നില്ല എന്നതാണ് വാസ്തവം. 1990 ഓഗസ്റ് 2 നു സദ്ദാം ഹുസൈൻ എന്ന ഇറാഖിനെ നയിച്ചിരുന്ന വ്യക്തിയുടെ വാക്ക് കേട്ട് ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചപ്പോൾ 1 . 70 ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരുടെ ജീവൻ അപകടത്തിലായിരുന്നു. എന്നാൽ ആ സമയം മലയാളിയായ ടൊയോട്ട സണ്ണി എന്ന ബിസിനസ്സുകാരൻ ചങ്കൂറ്റത്തോടെ നിന്നപ്പോൾ കുവൈറ്റിലെ എല്ലാ മലയാളികളും ഒപ്പം നിന്നു. അന്ന് ഇദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി ഇന്ത്യൻ ഭരണ കൂടം മലയാളി പ്രവാസികളുടെ ഒപ്പം നിന്ന് അവരെ നാട്ടിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയത്. അന്ന് എല്ലാം ഉപേക്ഷിച്ചു നാട് വിടാൻ നിന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചു.

ഗിന്നസ് ബുക്കിൽ വരെ പരാമർശം ഉന്നയിച്ച ദൗത്യ മായിരുന്നു 1990 -1991 എന്ന കാലഘട്ടങ്ങളിൽ നടന്നത്. സൗജന്യമായി ഒഴിപ്പിച്ച 1 .7 6 ലക്ഷം ഇന്ത്യക്കാരിൽ പകുതിയും മലയാളികളായിരുന്നു. ഇറാക്കിന്റെ കുവൈത്ത് അധിനിവേശ കാലത്തു നടന്ന ഈ ഒഴിപ്പിക്കലിനെ ലോകമെങ്ങും മറന്നിട്ടില്ല. കുവൈത്ത് ഇറാക്കിന്റെ ഒരു പ്രവിശ്യ മാത്രമാണെന്ന് സദ്ദാം ഹുസ്സൈൻ വാദിച്ചതോടെ ഇന്ത്യൻ എംബസ്സി ഫലത്തിൽ ഇല്ലാതെയായി. പ്രശ്നം വളരെ ഗുരുതരമായപ്പോഴാണ് കേന്ദ്ര സർക്കാർ അന്ന് ഇടപെട്ടത്. അന്നത്തെ വിദേശ കാര്യമന്ത്രി ഐ കെ ഗുജ്റാൾ ആണ് ഇറാക്കിലെ ബാഗ്ദാദിലെത്തി ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനു സദ്ദാം ഹുസ്സൈനിൽ നിന്ന് അനുമതി വാങ്ങിയത്. ആ സമയത്തു ഇന്ത്യക്കാരുടെ രക്ഷകനായി മാറിയ ടൊയോട്ട സണ്ണിയെ ആരും മറക്കാൻ സാധ്യതയില്ല. വി പി സിങ് പ്രദാന മന്ത്രിയായ അന്നത്തെ സർക്കാർ ഗൗരവമായി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കണ്ട് ഇടപെടാതിരുന്നതോടെ ദൈവ പുത്രനെ പോലെ ഒരാൾ എത്തി. മിശ്ശ്ഹ സണ്ണി എന്ന് വിളിപ്പേരുള്ള മാത്തുണ്ണി മാതയൂസ് എന്ന് പേരുള്ള പത്തനംതിട്ട ക്കാരൻ. 125 ബസുകളിലായി 170000 ആളുകളെ അമാനിൽ എത്തിച്ചു. പിന്നീട് എയർ ഇന്ത്യ വിമാനത്തിൽ 59 ദിവസങ്ങളിലായി 488 സർവീസുകൾ നടത്തിയാണ് ഈ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. ലോക ചരിത്രത്തിൽ ഇത്രയും എണ്ണം വരുന്ന ആളുകളെ ഒരിടത്തു നിന്നും ഒഴിപ്പിച്ചിട്ടില്ല. ഈ മഹത് വ്യക്തിയെ കുറിച്ചും എന്നത്തേയും ഇന്നത്തെയും കാലഘട്ടത്തിലെ വിലയിരുത്തലുകൾ അങ്ങനെയുള്ള ഒത്തിരി വസ്തുതകൾക്കായി ന്യൂസ് ഇൻ ഡെപ്ത് എന്ന ചാനലിലെ വീഡിയോ നിങ്ങൾക്കായി താഴെ കൊടുക്കുന്നു.

Leave a Reply