ലോകത്തിലെ അപൂർവ്വമായ ജീവികൾ

ഈ ഭൂമുഖത്തെ ദൈവം സൃഷ്ടിച്ചത് വൈവിധ്യമാർന്ന ജീവജാലങ്ങളാൽ സമ്പുഷ്ടമാണ്. ഇതിലെ ഓരോ ജീവജാലങ്ങളും തങ്ങളുടെ കഴിവുകളാൽ വ്യത്യസ്തങ്ങളാണ്. ചിലർക്കാകട്ടെ വിചിത്രങ്ങളായ പ്രത്യേകതകളും കഴിവുകളും ആണ് ഉള്ളത്. നമ്മൾ പല തരത്തിലുള്ള മത്സ്യങ്ങളെ കുറിച്ചും നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്, എന്നാൽ ഇവയിൽ നിന്നൊക്കെ വ്യത്യസ്തമാണ് നമ്മുടെ ആർച്ചർ ഫിഷ് വെറും. 30 സെൻറീമീറ്റർ മാത്രമാണ് ഇവന്റെ വലുപ്പം. പക്ഷേ ഇവന് ഒരു പ്രത്യേകതയുണ്ട്, പേരുപോലെതന്നെ അമ്പെയ്യാൻ ഉള്ള കഴിവുണ്ട് ഇവന്. വെള്ളത്തിനകത്ത് നിന്നുകൊണ്ട് തന്നെ പുറത്തുള്ള ചെറിയ പ്രാണികളെയും പുഴുക്കളെയും അമ്പെയ്ത് വീഴ്ത്താനുള്ള കഴിവുകളുണ്ട്.

ഇവർ രണ്ടു മീറ്ററോളം ഉയരത്തിൽ വെള്ളം ഉയർത്തിയാണ് ജീവികളെ വീഴ്ത്തുന്നത്. ഇവർക്ക് പ്രായം കൂടുന്നതിന് അനുസരിച്ചു ലക്ഷ്യം തെറ്റാതെ അമ്പെയ്യാനുള്ള കഴിവും കൂടി വരുന്നു. ഇതേ പോലെ മറ്റൊരു പ്രത്യേകതയുള്ള ജീവിവർഗ്ഗം ആണ് മാന്റീസ് ഷ്രിമ്പ്. ഇത് ഒരു തരത്തിലുള്ള ചെമ്മീൻ ആണ്. ഇവർ പൊതുവേ കാണാൻ സുന്ദരന്മാർ ആണ്.എന്നാൽ ആൾ അത്ര നിസ്സാരക്കാരനല്ല. ഇവർക്കു പിന്നിൽ വലിയ അപകടങ്ങൾ ഒളിച്ചിരിപ്പുണ്ട്. ഞണ്ടുകൾ ആണ് ഇവരുടെ പ്രധാനപ്പെട്ട ഇരകൾ. ഒരിക്കൽ ഇവരുടെ കൈയ്യിൽ അകപ്പെട്ട ഞണ്ടുകൾക്ക് പിന്നീട് രക്ഷപ്പെടുവാൻ സാധ്യമല്ല. 1500 ന്യൂട്ടൺ ശക്തിയാണ് ഇവരുടെ കാലു വെച്ചുള്ള ഇടിക്കുള്ളത്.

23 മീറ്റർ പെർ സെക്കൻഡിലാണ് ഇവർ തൊഴിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർ വന്നു ഇടിക്കുന്ന സ്ഥലത്ത് 4700 ഡിഗ്രി സെൽഷ്യസ് വരെ താപം ഉണ്ടാകുന്നു. പക്ഷേ വെറും ഒരു സെക്കൻഡ് സമയത്തേക്ക് മാത്രമേ ഈ താപം നിലനിൽക്കുന്നുള്ളൂ. കൂടാതെ ലോകത്തിൽ ഏറ്റവും കൂടുതൽ നിറങ്ങൾ കാണാനുള്ള കഴിവുള്ള ജീവി കൂടിയാണിത്. മറ്റൊരു സവിശേഷതയുള്ള മറ്റൊരു ജീവി വർഗമാണ് ക്രിപ്റ്റോ ടോറ താമി കോള. വെറും മൂന്ന് സെൻറീമീറ്റർ മാത്രം നീളമുള്ള കുഞ്ഞൻ മീനുകളാണിവർ. ഇവർക്ക് കാഴ്ചശക്തിയില്ല. കാരണം ഇവർക്ക് കണ്ണുകൾ ഇല്ല എന്നത് കൊണ്ട് തന്നെ. തായ്‌ലൻഡ്, കൊറിയ എന്നീ ഭാഗങ്ങളിലാണ് ഇവർ സാധാരണയായി കാണപ്പെടുന്നത്.

ഇവരുടെ മനോഹരമായ രൂപവും ചിറകുകളും ഇവർക്ക് എയ്ഞ്ചൽ ഫിഷ് എന്ന് പേര് കൂടെ കൊടുക്കുന്നുണ്ട്. ഈ മീനുകൾക്ക് നടക്കാനുള്ള കഴിവുകൾ കൂടെ ഉണ്ട്. പ്രധാനമായും ചെറിയ അരുവികളുടെ ചുമരിലൂടെയാണ് ഇവർ നടക്കുന്നത്. ഇവർക്ക് ജലം ഒഴുകുന്നതിന് എതിർ ദിശയിൽ നടക്കാൻ സാധിക്കുന്നു. വെള്ളത്തിൽ അല്ലാതെ ചെളിക്കുണ്ടുകളിൽ കാണപ്പെടുന്ന ഒരിനം മീനാണ് മഡ് സ്കിപ്പർ. ഇവരും നടക്കാൻ കഴിവുള്ള ഒരുതരം മീനുകളാണ്. നാല് ദിവസം വരെ ഇവർക്ക് കരയിൽ ജീവിക്കാൻ സാധിക്കുന്നു. വെള്ളത്തിൽ ഇവർ സാധാരണ മീനുകളെ പോലെ തന്നെ ചെകിളകൾ ഉപയോഗിച്ച് ശ്വസിക്കുന്നു.

എന്നാൽ കരയിൽ തൊലിയിലൂടെയും വായിലെ ഒരുതരം ചെറിയ കോശങ്ങൾ ഉപയോഗിച്ചുമാണ് ശ്വസിക്കുന്നത്.
മീനു വർഗങ്ങൾ മാത്രമല്ല പല്ലി വർഗ്ഗങ്ങളിലും ഉണ്ട് പ്രത്യേകതക്കാർ. ഇവരിൽ പെട്ട ഒരുവനാണ് ബസ്ലിസ്ക്ക് ലിസാർഡ്. പല്ലി വർഗ്ഗത്തിൽപ്പെട്ട ഒരു തരം ഉരഗജീവികൾ ആണിവർ. ഏകദേശം 76 സെൻറീമീറ്റർ വരെയാണ് ഇവരുടെ നീളം കണക്കാക്കപ്പെട്ടിട്ടുള്ളത്. പല്ലിയുടെയും ഓന്തിന്റെയും രൂപസാദൃശ്യം ആണ് ഇവർക്കുള്ളത്. ഏകദേശം 26 കിലോമീറ്റർ പെർ ഹവറിൽ ഓടാൻ ഇവർക്ക് കഴിവുണ്ട്. കരയിലൂടെ അല്ല മറിച്ച് വെള്ളത്തിലൂടെ ആണ് ഇവർക്ക് ഇത്രയും വേഗതയിൽ ഓടുവാൻ സാധിക്കുന്നത്.

ഇവരുടെ ഭാരക്കുറവും കാൽവിരലുകളിൽ വലയുടെ ആകൃതിയിലുള്ള രൂപവുമാണ് ഇതിന് സഹായിക്കുന്നത്.
ഒരുപാട് വൈവിധ്യമാർന്ന പക്ഷി വർഗ്ഗങ്ങളെ കുറിച്ച് നമുക്കറിയാം. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് നമ്മുടെ ലയർ ബേർഡ്. ഇതൊരു വിചിത്രമായ സവിശേഷതയുള്ള പക്ഷിയാണ്. മറ്റു പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം അനുകരിക്കാൻ ഇവർക്ക് നിഷ്പ്രയാസം സാധിക്കുന്നു. കൂടാതെ മനുഷ്യരുടെയും മറ്റു യന്ത്രങ്ങളുടെ ശബ്ദവും ഇവർക്ക് അനുകരിക്കാൻ സാധിക്കുന്നു.

ഇതേപോലെ വിചിത്രമായ മറ്റൊരു സവിശേഷതയുള്ള പക്ഷി വർഗ്ഗമാണ് ബെൽ ബേർഡ്. 125 ഡെസിബൽ ഉച്ചത്തിൽ വരെ ഇവർക്ക് ശബ്ദം പുറപ്പെടുവിക്കാൻ സാധിക്കുന്നു. നാം ഇവരുടെ ചാരെ നിൽക്കുകയാണെങ്കിൽ നമ്മുടെ കേൾവി ശക്തിക്ക് പോലും തകരാൻ സംഭവിക്കാൻ ഇടയുണ്ട്. ഇതേപോലെ തന്നെ ഏറ്റവും കൂടുതൽ ശബ്ദം പുറപ്പെടുവിക്കാൻ സാധിക്കുന്ന ജീവിവർഗ്ഗം ആണ് ബ്ലൂവെയിൽ. 188 ഡെസിബൽ വരെ ആണ് ഇവരുടെ ശബ്ദത്തിൻറെ ഉയർച്ച. 800 കിലോമീറ്റർ ദൂരത്തിൽ നിന്ന് പോലും നമുക്ക് ബ്ലൂവെയിൽ ശബ്ദം മനസ്സിലാക്കാൻ സാധിക്കുന്നു. അത്രത്തോളം ഉയർന്ന ശബ്ദം ആണ് ഇവർക്കുള്ളത്.

Leave a Reply