ലോകം അറിയപ്പെട്ട അത്ഭുതപ്പെടുത്തുന്ന മായാജാല വിദ്യകൾ

10 മായാജാലങ്ങളെയും അതിൻറെ രഹസ്യങ്ങളും പറ്റി അറിയാം. വെള്ളത്തിലൂടെ നടക്കുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. എന്നാൽ ആളുകൾ അങ്ങനെ നടക്കുന്നതായി നമ്മൾ വീഡിയോകളിലും അല്ലാതെയും ഒക്കെ കണ്ടിട്ടുണ്ട് എന്നാൽ ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് അറിയേണ്ടേ. ബാലൻസിങ് ഉണ്ടെങ്കിൽ നിങ്ങൾക്കും ഇത് ചെയ്യാവുന്നതേയുള്ളൂ അയാൾ നടക്കുന്ന സ്ഥലത്ത് ഒരു ഗ്ലാസ് ഘടിപ്പിക്കുകയും മുകളിൽ കൂടിയാണ് അയാൾ നടത്തുകയും ചെയ്തത്. പ്രാക്ടീസ് കൂടി ഉണ്ടായാൽ ഇത് വളരെ എളുപ്പത്തിൽ ആർക്കും ചെയ്യാവുന്നതേയുള്ളൂ. മറ്റൊരു മാജിക്കാണ് കാർഡുകൾ അന്തരീക്ഷത്തിൽ നിർത്തുന്നത്.

എന്നാൽ ഇത് എങ്ങനെയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇതു വളരെ എളുപ്പത്തിൽ നിങ്ങൾക്കും ചെയ്യാവുന്നതേയുള്ളൂ. ഇതിനും പ്രാക്ടീസ് അനിവാര്യമാണ്. കുറച്ചു കാർഡും, ഒരു ക്ലിയർ ടാഗും, കറുത്ത നൂലുകളും ഉണ്ടെങ്കിൽ ഇത് നിസ്സാരമായി ചെയ്യാം. ആദ്യം കറുത്ത നൂലിൻറെ ഒരറ്റം കാർഡിന് ഒരു സൈഡിൽ ഒട്ടിക്കുക, പിന്നെ മറ്റേ ഭാഗം നമ്മുടെ ഡ്രസ്സ് ഏതെങ്കിലും ഒരു സൈഡിൽ ആയിട്ട് യോജിപ്പിക്കുക. ഇതിനുശേഷം നമ്മുടെ കൈകൊണ്ട് നൂലുകൾ തൂക്കി പിടിച്ചാൽ മതിയാകും അന്തരീക്ഷത്തിൽ കാർഡ് നിൽക്കുന്ന വിദ്യ നിങ്ങൾക്കും ഇങ്ങനെ ചെയ്യാം. നന്നായി പ്രാക്ടീസ് ഉണ്ടെങ്കിൽ ഇത് നിങ്ങള്ക്ക് വളരെ വിജയകരമായി ചെയ്യാവുന്നതേയുള്ളൂ.

മറ്റൊരു മാജിക്കായ ഒരു വടി ഉപയോഗിച്ച് ഒരു മനുഷ്യൻ തെരുവുകളിലും മറ്റും കാലു കുത്താതെ നിൽക്കുന്നത് നമ്മൾ ഒരുപാട് വീഡിയോകളിൽ കണ്ടിട്ടുണ്ടാകും ഇതെങ്ങനെയാണെന്ന് നോക്കിയാലോ? ഇത് മജീഷ്യൻ മാരുടെ മാസ്റ്റർ പീസ് എന്ന് തന്നെ വേണമെങ്കിൽ പറയാവുന്നതാണ്. ഇവർ വടി ഉപയോഗിച്ച് അന്തരീക്ഷത്തിൽ ഇരിക്കുന്നത് അല്ല. പകരം അവർ ബാലൻസ് ചെയ്യുന്ന വടിയുമായി ഒരു സീറ്റ് അറ്റാച്ച് ചെയ്തിട്ടുണ്ടാകും. എന്നാൽ ഫുൾസ്ലീവ് കോട്ട് ധരിച്ചതിനാൽ അത് ആർക്കും കണ്ടുപിടിക്കാൻ സാധിക്കാതെ ആകുന്നതാണ്. ഈ മാജിക്കിനെ ഫ്‌ളോട്ടിങ് മാൻ എന്ന പേരിലാണ് മജീഷ്യൻമാർക് ഇടയിലും മറ്റും പറയപ്പെടുന്നത്.

മറ്റൊന്നാണ് ഒരു മജീഷ്യൻ ഒരു സെറ്റ് കാർഡുകൾ നിന്ന് രണ്ട് കാർഡുകൾ എടുത്ത് അതിൽ രണ്ട് കാർഡുകളെയും ഓരോ സൈഡിൽ സൈൻ ചെയ്യുകയും എന്നാൽ കുറച്ചു കഴിഞ്ഞ് നോക്കുമ്പോൾ ഒരു കാർഡിൽ സൈൻ ഇല്ലാതെ കാണപ്പെടുകയും ചെയ്യും. മറ്റേ കാർഡിന്റെ രണ്ട് സൈഡിലും സയൻ ചെയ്യപ്പെട്ടതായി കാണാം. ഇത് ഞാൻ സംഭവിച്ചു എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ഇത് വളരെ എളുപ്പകരമായി ചെയ്യാവുന്നതാണ്. അവർ അതിനായി മൂന്ന് കാർഡുകൾ ആണ് എടുക്കുന്നത്. അതിൽ ഒരു കാർഡ് ബ്ലാങ്കായിരിക്കും. എന്നിട്ട് മേശപ്പുറത്തു സൈൻ ചെയ്ത് കാർഡുകൾ ആരുമറിയാതെ ഒട്ടിക്കും.

പിന്നീട് നമ്മളെ കാണിക്കുന്ന കാർഡുകൾ ബ്ലാങ്ക് ആയതും ഒട്ടിപ്പിടിച്ച കാർഡുകളും ആയിരിക്കും. പക്ഷേ ഒട്ടിപ്പിടിച്ച കാരണം രണ്ടു സൈഡിലും ഉള്ള സൈൻ നമുക്ക് കാണാൻ കഴിയില്ല. ഈ മാജിക് ചെയ്യാൻ വേണ്ടി പ്രേത്യേക കാർഡുകൾ ആദ്യമേ തയ്യാറാക്കിയാൽ മാത്രം മതി. ഇതിനെ കാർഡ് ട്രിക്ക് എന്നറിയപ്പെടുന്നത്. ഇനിയൊരു വലിയ മാജിക്കിലേക്ക് കടക്കാം. ഒരാളെ വെള്ളം നിറച്ച ഒരു പെട്ടിയിൽ അല്ലെങ്കിൽ ഒരു ബോക്സിനുള്ളിൽ അടച്ചുവെച്ച് തീ കത്തിക്കുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാൽ അയാൾ എല്ലാ ലോക്കും പൊട്ടിച്ചു പുറത്തു വരുന്നത് ആയിട്ട് കാണപ്പെടാം. ഇങ്ങനെയുള്ള ഒരുപാട് മാജിക്കുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇത് ഒരുപാട് കഷ്ടപ്പെട്ടാണ് ഇവർ ചെയ്യുന്നത്.

ഇതിൻറെ രഹസ്യം മറ്റൊന്നുമല്ല എല്ലാ ലോക്ക് തുറക്കാൻ പറ്റിയ ഇവർ കോമൺ ആയി ഒരു ലോക ഉണ്ടാകും. ആദ്യമേ ആ ലോക്ക് അസിസ്റ്റൻറ് തുറന്നു വച്ചിട്ടുണ്ടാകും. അതുവഴി മജീഷ്യൻ രക്ഷപ്പെടുകയും ചെയ്യും. ഡേവിഡ് കോപ്പർഫീൽഡ് എന്ന മജീഷ്യൻ ഒരിക്കൽ സ്റ്റാച്യു ഓഫ് ലിബർട്ടി ഒരിക്കൽ അപ്രത്യക്ഷമാക്കി. ഇത് ഒരുപാട് പേരിൽ അത്ഭുതം ഉളവാക്കി. ഇതിന്റെ കാരണം മറ്റൊന്നുമല്ല വിചിത്രമായ ഒരു ലൈറ്റ് ഉപയോഗിച്ചാണ് മജീഷ്യൻ ഇത് ചെയ്തതത്. അതുകൊണ്ട് തന്നെ പ്രതിമകൾ കാണാൻ കഴിഞ്ഞില്ല. പ്രതിമ സത്യത്തിൽ അവിടെത്തന്നെ ഉണ്ടായിരുന്നു. മറ്റൊരു മാജിക്ക് ആണ് ഒരു ഗ്ലാസിൻറെ മുകളിലായി ഒരു കോയിൻ വെച്ച് ഗ്ലാസിൻറെ അടിയിലേക്ക് അത് എത്തിക്കുന്ന ഒരു മാജിക് ആണിത്.

ഇവിടെ മജീഷ്യൻ മൂന്ന് കോയിനുകൾ വച്ചാണ് ഈ മാജിക് ചെയ്തിരിക്കുന്നത്. ഒരെണ്ണം ഒരു കൈയിലും മറ്റ് രണ്ടെണ്ണം മറ്റേ കയ്യിലും ആയിട്ട് വച്ചു. അതുകൂടാതെ കാന്തം ഘടിപ്പിച്ച ഒരു മോതിരവും ഉണ്ടായിരുന്നു. എന്നിട്ട് കോയിൻ നീക്കുമ്പോൾ ടേബിളിലിരിക്കുന്ന കോയിൻ കാന്തത്തിൽ ഒട്ടിപ്പിടിക്കും. സൗണ്ട് വരാതിരിക്കാൻ ആദ്യം തന്നെ കാന്തത്തിൽ ഒരു കോയിൻ ഒട്ടിക്കണം. പിന്നീട് മറ്റേ കോയിൻ അടിയിൽ നിന്ന് എടുത്താൽ മതി. മാജിക് കഴിഞ്ഞു. മറ്റൊരു തീവ്രമായ മാജിക്കാണ് ഒരു വാൾ മുഴുവനായി വിഴുങ്ങുക എന്നത്. അത് ആർക്കും തന്നെ സാധിക്കാത്ത ഒരു കാര്യമാണ്. എന്നാൽ ഒരുപാട് മജീഷ്യൻ മാർ ഇത് ചെയ്യുന്നതായി നമ്മൾ ടിവിയിലും മറ്റും കണ്ടിട്ടുണ്ട്. എന്താണ് ഇവർക്ക് വാൾ വിഴുങ്ങിയാൽ ഒന്നും സംഭവിക്കാത്ത എന്തെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും.

പ്രാക്ടീസ് ഒരുപാട് ഉണ്ടെങ്കിൽ ഇത് നിങ്ങൾക്കും ചെയ്യാവുന്നതേയുള്ളൂ. പ്രാക്ടീസ് മാത്രം പോരാ സൈക്കോളജിക്കലും ഫിസിക്കലും ആയിട്ടുള്ള ട്രെയിനിങ് കൂടി വേണം. ഈ മാജിക് ചെയ്യാനായി കഴുത്തിലെ 50 മസിൽസ് നമ്മൾ ഉപയോഗപ്പെടുത്തണം. ഏതെങ്കിലും എണ്ണതേച്ച് നമ്മൾ വാൾ തൊണ്ടയിൽ ഇറക്കണം ഇറക്കു കൂടി ഇറക്കും. പിന്നെ ഈസിയായി എലിവേറ്റഡ് ആയ തൊണ്ടയിൽ കൂടി വയറിന് അകത്തേക്ക് എത്തും വർഷങ്ങൾ നീണ്ട പ്രാക്ടീസ് ഉണ്ടെങ്കിൽ മാത്രമേ ഈ ചെയ്യാനാകൂ. അതുകൊണ്ട് ആരും തന്നെ ഇത് അനുകരിക്കാതിരിക്കുക മറ്റൊന്നാണ് ഒരു മനുഷ്യൻ തൻ്റെ അരക്കുതാഴെ മുറിച്ച് കയ്യിൽ വെച്ചു കൊണ്ട് നടക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഇത് എങ്ങനെയാണ് നിങ്ങളെല്ലാവരും ചിന്തിച്ചിട്ട് ഉണ്ടാകും.

ഫ്രണ്ടിൽ നിന്ന് നോക്കിയാൽ മാത്രം ഇങ്ങനെ തോന്നുന്ന ഒരു തരം ട്രിക്ക് ആണിത്. പാന്റിലെ മുട്ട് ഭാഗം കട്ട് ചെയ്തു അവിടെ വേറെ ഒരു കാൽ ഫിറ്റ് ചെയ്യും. ആ കാലിലൂടെ മജീഷ്യൻ വസ്ത്രം ധരിക്കും. കുറച്ചു ലൂസായ ഷർട്ടും കൂടി ഇതിന് ആവശ്യമാണ്.സംഭവം ഇത്രയാകുമ്പോൾ മാജിക് ശരിയാകും. അവസാനത്തെയാണ് ഒരു പെൺകുട്ടിയെ അന്തരീക്ഷത്തിൽ നിർത്തുക എന്നൊരു മാജിക്. ഇത് ഒരുപാട് മജീഷ്യന്മാരുടെ മാസ്റ്റർപീസ് തന്നെയാണ്. എന്നാൽ ഈ മാജിക് വളരെ എളുപ്പമാണ്. ഈ ഉയരുന്ന പെൺകുട്ടി ഒരു പ്ലേറ്റ് കിടന്നാണ് ഉയരുന്നത്. മജീഷ്യൻ മറ്റുള്ളവരുടെ കണ്ണിൽ നിന്നും അത് മറച്ചുവെക്കാൻ ശ്രമിക്കും. അപ്പോൾ ഇത്ര യാണ് നമ്മുടെ 10 മായാജാലങ്ങളും അതിൻറെ വിദ്യകളും.

Leave a Reply